HOME
DETAILS
MAL
പണമിടപാട് രേഖകള്‍, ലാപ്ടോപ്പ്, ഡയറി; സന്ദീപിന്റെ ബാഗില്‍ നിന്ന് കണ്ടെടുത്തത് നിര്‍ണായ രേഖകള്‍
backup
July 16 2020 | 07:07 AM
കൊച്ചി: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ എന്‍.ഐ.എ കണ്ടെടുത്ത ബാഗില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക രേഖകള്‍. പണമിടപാട് വിവരങ്ങളടങ്ങിയ ഡയറി, ലാപ്ടോപ്പ്, ഡയറി, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവനയാണ് ബാഗിലുണ്ടായിരുന്നത്.
ഇവയെക്കൂടാതെ വിദേശകറന്‍സികളും നളന്ദ, സിക്കിം സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളും ബാഗിലുണ്ടായിരുന്നു. കേസിലെ മറ്റ് പ്രതികളുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങളാണ് ഡയറിയിലുള്ളതെന്നാണ് സൂചന. സന്ദീപിനെ വീണ്ടും ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. ബാഗില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണോ എന്നതും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."