ഭാരതപുഴയിലെ അവശേഷിക്കുന്ന വെള്ളത്തിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് തടയുമെന്ന്
പട്ടാമ്പി: ഭാരതപ്പുഴയില്‍ അവശേഷിക്കുന്ന വെള്ളത്തിലേക്ക് മലിനലം ഒഴുക്കിവിടുന്നത് തടയാന്‍ നഗരസഭ തീരുമാനിച്ചു. ടൗണിലെ സ്ഥാപനങ്ങളില്‍നിന്നുള്ള മലിനജലം ഒഴുക്കുന്നത് തടയാനാണ് നഗരസഭയുടെ തീരുമാനമെന്ന് ചെയര്മാന് കെ.പി വാപ്പുട്ടി അറിയിച്ചു. തീരുമാനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നഗരസഭ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗണിലെ മലിന ജലം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി നിര്‍മിച്ച പൈപ്പുകളിലെ വെള്ളം ശുദ്ധീകരണ കിണര്‍ ചെളികെട്ടി നിശ്ചലമായതോടെയാണ് മലിനജലം പുഴയിലേക്ക് ഒഴുകുന്നത്. വേനല്‍ രൂക്ഷമായതോടെ അവശേഷിക്കുന്ന പുഴയിലെ വെള്ളത്തിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. ക്ലീന്‍ ആന്റ് സേഫ് പട്ടാമ്പി വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് നടപടി എടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. പുഴ മലിനപ്പെടുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട്് ഡി.വൈ.എഫ്.ഐ നഗരസഭയിലേക്ക്് അടുത്തിടെ മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."