HOME
DETAILS
MAL
രണ്ടു പേര്‍ക്ക് നല്ലനടപ്പിന് പൊലിസ് റിപ്പോര്‍ട്ട്
backup
April 10 2019 | 03:04 AM
പയ്യന്നൂര്‍: സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കു കൂടി പൊലിസ് നല്ല നടപ്പിനു റിപ്പോര്‍ട്ട് നല്കി.
പുഞ്ചക്കാട് സ്വദേശി എന്‍. ലക്ഷ്മണന് (46), കുഞ്ഞിമംഗലം സ്വദേശി പി.പി ദാമോദരന്‍ (46) എന്നിവര്‍ക്കെതിരെയാണു സി.ഐ ആര്. ഹരിപ്രസാദ് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2014, 2016 കാലഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് ഇരുവരും കേസിലെ പ്രതികളായിരുന്നുവെന്നും ഈ തെരഞ്ഞെടുപ്പ് കാലത്തും പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും മതിയായ ജാമ്യവും ഇടക്കാല ബോണ്ടും ഒരുവര്‍ഷക്കാലം നല്ലനടപ്പും നല്‍കണമെന്ന് ആവശ്യപ്പെട്ടാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."