കൊത്തുപണിയില്‍ ശ്രദ്ധേയമായി പ്രശാന്തിന്റെ കരവിരുത്
പട്ടാമ്പി: മരവും പക്ഷികളും തമ്മിലുള്ള ബന്ധം ശില്പ്പമാക്കിയ പ്രശാന്തിന്റെ പുതിയ കൊത്തുപണി ശ്രദ്ധനേടുന്നു. മരത്തടിയില്‍ തീര്‍ത്ത ഈ ശില്പത്തില് പ്രാവ്, കഴുകന്, പരുന്ത്, താറാവ്, കുരുവി, ചിലന്തി, ഇലകള്‍, വള്ളികള്‍ എന്നിവ വ്യക്തമായി കാണാം.
മരത്തടിയില്‍ വിവിധ ശില്പ്പങ്ങള് തീര്‍ത്ത് ശ്രദ്ധനേടിയ വ്യക്തിയാണ് പ്രശാന്ത്. ചാലിശ്ശേരി കവുക്കോട് കിഴക്കേ പുരക്കല്‍ രാഘവന്റേയും ശശികലയുടേയും മകനാണ്. മാസങ്ങളെടുത്താണ് പ്രശാന്ത് മരത്തില്‍ ശില്പങ്ങള് നിര്‍മിക്കുന്നത്. ഇതിന് മുന്‍പ് ഗുരുവായൂരപ്പന്റെ ശില്പം ചെയ്തിരുന്നു. കുളപ്പുള്ളിയിലെ ഒരു സ്വകാര്യ അമ്പലത്തിലേക്ക് ബാലമുരുകന് എന്ന ശില്പം തീര്‍ത്ത് കൊടുത്തതിലൂടെയാണ് പ്രശാന്ത് ശ്രദ്ധിക്കപ്പെട്ടത്. ദ സീ എന്ന് പേരിട്ട ശില്പവും ഏറെ പേരെ അകര്ഷിച്ചിരുന്നു.
കൊത്തുപണി കൂടാതെ ആനകള്‍, പേപ്പര്‍ പള്‍പ്പില്‍ തീര്‍ത്ത തിറ, യേശുദേവന്റെ പാനല്‍ വര്‍ക്ക്, വാതിലുകളിലെ വിവിധങ്ങളായ കൊത്തു വേലകള്‍ എന്നിവ പ്രശാന്ത് ചെയ്യുന്നു. സ്കൂള്‍ പഠനകാലത്ത് ജല ഛായം, ഓയില്‍ പെയ്ന്റിങ് എന്നിവയില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗണപതി മാസ്റ്റര്‍, ബാലകൃഷ്ണന് കോടനാട് എന്നിവരുടെ ശിഷ്യനാണ്. പട്ടാമ്പി ശില്പ ചിത്രയിലെ പഠനശേഷം അച്ഛന്റെകൂടെ ആശാരിപ്പണിക്ക് പോയി. പിന്നീട് വീടുകളുടെ ഇന്റീരിയല്‍ വര്‍ക്കിലേക്ക് തിരിഞ്ഞു. ഇതിന്റെ ഭാഗമായാണ് ശില്പ കലയുടെ സാധ്യതകള്‍ ആദ്യം ഉപയോഗപ്പെടുത്തിയത്.ഇപ്പോള്‍, പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വ്യത്യസ്ത ശില്പ്പങ്ങള് തീര്‍ക്കുകയാണ് പ്രശാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."