ഓക്ലഹോമ എപ്പിസ്കോപ്പല്‍ പള്ളികളില്‍ മാസ്ക് നിര്‍ബന്ധമാക്കി
ഓക്ലഹോമ: ഓക്ലഹോമ എപ്പിസ്കോപ്പല്‍ പള്ളികളില്‍ മാസ്ക് നിര്‍ബന്ധമാക്കി എപ്പിസ്കോപ്പല്‍ ഡയോസീസ് കത്തയച്ചു. ഇതുവരെ പള്ളികളില്‍ എത്തുന്ന വിശ്വാസികള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമായിരുന്നില്ല. കൊറോണ വൈറസിന്റെ വ്യാപനം ശക്തമായതിനാലാണ് പട്ടക്കാര്‍, വിശ്വാസികള്‍ തുടങ്ങി എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ബിഷപ്പുമാരായ റൈറ്റ് റവ. എഡ്, റൈറ്റ് റവ. പോള്‍സണ്‍ സി. റീഡ് എന്നിവര്‍ പുറത്തിറക്കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നാം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയുവാന്‍ ഉപകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാന സി.ഡി.സി നിര്‍ദേശങ്ങള്‍ക്കനുസൃതമായി ആരാധന തുടര്‍ന്നും നടത്തുന്നതിന് കഴിയുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഓക്ലഹോമ റോമന്‍ കാത്തലിക്ക് ആര്‍ച്ച് ഡയോസിസ് ഓക്ലഹോമ സിറ്റിയിലെ ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഏതെങ്കിലും രീതിയില്‍ മുഖം പൂര്‍ണമായി മറയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തു കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്നത് മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് എല്ലാവരെയും നിര്‍ബന്ധമാക്കുകയാണ്. സംസ്ഥാന ഗവര്‍ണര്‍ കെവിന് സ്റ്റിറ്റിനും കൊവിഡ് പോസിറ്റിവാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."