'എല്ലാ സെക്ഷന്‍ ഓഫിസുകളിലും മീറ്റര്‍ കൗണ്ടര്‍ സ്ഥാപിക്കണം'
തേഞ്ഞിപ്പലം: കെ.എസ്.ഇ.ബി ഉപയോക്താവു തന്നെ മീറ്റര്‍ വാങ്ങുന്ന സമ്പ്രദായം ഉപയോക്താക്കളെ വട്ടംകറക്കുന്നെന്ന് ഇലക്ട്രിക്കല്‍ വയര്‍മാന്‍, സൂപ്പര്‍വൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി ജില്ലാ കമ്മറ്റി ആരോപിച്ചു.
പുതിയ രീതി പ്രകാരം ഡിവിഷന്, സര്‍ക്കിള്‍ ഓഫിസുകളില്‍ നിന്നാണ് ആവശ്യമായ മീറ്റര്‍ നല്കി വരുന്നത്. മീറ്ററിനു വേണ്ടി കിലോമീറ്ററുകളോളം സഞ്ചരിച്ചു മണിക്കൂറുകള്‍ കാത്തിരുന്നതിനു ശേഷമാണു മീറ്റര്‍ ലഭ്യമാകുന്നത്. ഉപയോക്താക്കളെ ദുരിതത്തിലാക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം സ്വീകരിച്ച് അതാത് സെക്ഷന്‍ ഓഫീസുകള്‍ക്ക് കീഴില്‍ മീറ്റര്‍ കൗണ്ടര്‍ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇലക്ട്രിക്കല്‍ വയര്‍മാന്‍,സൂപ്പര്‍വൈസര്‍ ആന്റ് കോണ്‍ട്രാക്ടേഴ്സ് ഏകോപന സമിതി ജില്ലാ കമ്മറ്റി യോഗം മുന്നറിയിപ്പു നല്കി. പ്രസിഡന്റ് കെ.ടി ജാഫര്‍ ചേളാരി അധ്യക്ഷനായി. കെ.എം മൊയ്തീന്, എ.കെ പ്രശാന്ത്, എം.അജിത്കുമാര്‍, കെ.നൗഷാദ്, പി.അബ്ദുല്‍ ഹമീദ്, കെ.പി അബ്ദുല്‍ ഗഫൂര്‍, എം.സുബീഷ്, പി.റഫീഖ്, പി.ഒ.അഹമ്മദ് റാഫി, പി.പി ഗോകുല്‍ദാസ് പ്രസംഗിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വയറിംഗ് തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ് ദാനവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."