ആരോഗ്യവകുപ്പിന് യൂത്ത് കോണ്‍ഗ്രസ് വക പ്രതിഷേധ കസേര
മലപ്പുറം: ജില്ല ഡിഫ്തീരിയ ഭീതിയിലും ജലജന്യ രോഗങ്ങളിലും വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ആരോഗ്യ വകുപ്പ് വീണ വായനയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. ജില്ലാ ആരോഗ്യ രംഗത്ത വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തില്‍ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രതിഷേധ കസേര നല്കി. പ്രതിഷേധ കസേരയുമായി നൂറോളം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പരിസരത്തു നിന്നു പ്രകടനവുമായി സിവില്‍ സ്റ്റേഷനില്‍ എത്തിയാണ് പ്രതിഷേധ കസേര സ്ഥാപിച്ചത്. സംഗമത്തില്‍ പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി, കെ.എ അറഫാത്ത്, പി.ആര് രോഹില്‍ നാഥ്, സി.എം ബ്രിജേഷ് കുമാര്‍, ഹസ്സന് പൊന്നേത്ത്, നാസര്‍ പറപ്പൂര്, ജൈസല്‍ എളമരം, ലത്തീഫ് കൂട്ടാലുങ്ങല്‍, കെ.വി മനോജ് മാസ്റ്റര്‍, സമീര്‍ മുണ്ടുപറമ്പ്, അജിത് പുളിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."