HOME
DETAILS

കരാറുകാരുടെ വീഴ്ച ; ജില്ലാപഞ്ചായത്ത് പദ്ധതികള്‍ പാതിവഴിയില്‍

  
backup
April 25 2017 | 22:04 PM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2



മലപ്പുറം: കരാര്‍ ഏറ്റെടുത്ത് പദ്ധതി പ്രവര്‍ത്തനം വൈകിപ്പിക്കുന്ന കരാറുകാരുടെ നീക്കത്തിനെതിരെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ജനപ്രതിനിധികളുടെ രോഷം. 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി പ്രവര്‍ത്തനങ്ങളാണ് 2017-18 വര്‍ഷ വാര്‍ഷിക പദ്ധതി രൂപീകരണം ആരംഭിച്ചിട്ടും നടക്കാതെ കിടക്കുന്നത്.
 റോഡ് നവീകരണം, തെരുവു വിളക്ക് സ്ഥാപിക്കല്‍, വിവിധ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ വിവിധ പ്രവൃത്തികളാണ് കരാറുകാരുടെ അലംഭാവം കാരണം അനിശ്ചിതമായി നീളുന്നത്. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന സമയം വരെ നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇ ടെന്‍ഡര്‍ പ്രകാരം വിവിധ ജോലികള്‍ ഏറ്റെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളും കൃത്യമസമയത്ത് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നില്ല.
ഇതും പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. 2016-17 വാര്‍ഷിക പദ്ധതിയല്‍ ഉള്‍പ്പെടുത്തി പട്ടികജാതി കോളനികളില്‍ സ്ഥാപിക്കേണ്ട ഹൈമാസ്റ്റ് ലൈറ്റുകളില്‍ 24 എണ്ണം ഇനിയും സ്ഥാപിക്കേണ്ടതായുണ്ട്. കൃത്യമായ സാധ്യത പരിശോധിക്കാതെ പദ്ധതി തയാറാക്കുന്നതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ പദ്ധതികള്‍ നടപ്പാകാതെ പോവുന്നതും പതിവാണ്. ജില്ലാ പഞ്ചായത്തിന് തുക വകയിരുത്താന്‍ റോഡുകള്‍ക്ക് നിശ്ചിതവീതി ആവശ്യമാണ്. നേരത്തെ തയാറാക്കിയ 90 റോഡുകള്‍ മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍  റിവൈസ് ചെയ്യേണ്ടി വന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ കൃത്യമായ മോണിറ്ററിങിനു ശേഷമാണ് കരാറുകാര്‍ക്ക് ബില്‍ ഒപ്പിട്ടുനല്‍കിയിരുന്നത്.
ഇതിന് അതതു പ്രദേശത്തെ ഡിവിഷന്‍ പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തണമെന്നും ചട്ടമുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിലെ കാക്കത്തോട് പാലം ആര്‍പ്പിനിക്കുന്ന് റോഡ് മോണിറ്ററിങ് നടത്താതെ ഉദ്യോഗസ്ഥര്‍ കരാറുകാരന് ബില്‍ ഒപ്പിട്ടുനല്‍കിയതായി ഒരംഗം യോഗത്തില്‍ ആരോപിച്ചു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാരണമില്ലാതെ നീട്ടിക്കൊണ്ടുപോകുന്നതു തടയാന്‍ പത്തുദിവസത്തിനകം കരാറുകാരുടെയും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെയും സംയുക്ത യോഗം വിളിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചു. പ്രവൃത്തികളില്‍ ഗുരുതരമായ വീഴ്ചവരുത്തുന്ന  കരാറുകാരെ ഒഴിവാക്കണമെന്ന് യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  22 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  22 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  22 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  22 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago