HOME
DETAILS
MAL
ബസുകളുടെ നാലുഭാഗത്തും യാത്രാ ബോര്‍ഡ് നിര്‍ബന്ധം
backup
April 25 2017 | 22:04 PM
കാസര്‍കോട്: സര്‍വിസ് നടത്തുന്ന മുഴുവന്‍ ബസുകളുടെയും നാലുഭാഗത്തും ലക്ഷ്യസ്ഥാനം വെളിവാക്കുന്ന തരത്തിലുളള യാത്രാബോര്ഡുകള് പ്രദര്‍ശിപ്പിക്കണമെന്ന് ആര്.ടി.ഒ ബാബുജോണ്‍ അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കന്നടയിലും ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം.
മുന്‍വശത്തെയും പിറകു വശത്തെയും ബോര്‍ഡുകളില്‍ രാത്രികാലങ്ങളില്‍ വായിക്കാന്‍ പര്യാപ്തമായ തരത്തിലുളള വെളിച്ചം സജ്ജീകരിക്കണം. ഇത്തരം സൗകര്യങ്ങളേര്പ്പെടുത്താത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും നിയമപരമായ രീതിയില്‍ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."