ബ്രദേഷ് കുമാറിനെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ വംശജനെ കണ്ടെത്താന്‍ എഫ്.ബി.ഐ ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജന് ബ്രദേഷ് കുമാര്‍ പട്ടേലിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കാണ് ഇനാം. ഇയാളുടെ ഭാര്യ പലക്ക് പട്ടേല്‍ (21)നെയാണ് ബ്രദേഷ് കുമാര്‍ കൊലപ്പെടുത്തിയത്.
2015ല്‍ നടന്ന കൊലപാതകത്തിന് ശേഷം ഇതുവരെ പൊലിസിന് പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എഫ്.ബി.ഐ തീരുമാനിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡുങ്കിന്‍ ഡോണറ്റ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ പലക്ക് പട്ടേല്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകാന്‍ തയാറെടുത്തതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് നിഗമനം.
കൃത്യം നടത്തിയ ശേഷം പ്രതി കാനഡയിലേക്കോ ഇന്ത്യയിലേക്കോ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്നാണ് എഫ്.ബി.ഐ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."