പരിസ്ഥിതിയെ മറന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; വിമര്‍ശനവുമായി എം.മുകുന്ദനും സുഗതകുമാരിയും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ പരിസ്ഥിതി സംരക്ഷണത്തിന് കാര്യമായ പ്രാധാന്യം നല്‍കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തിനെതിരേ വിമര്‍ശനമുന്നയിച്ച് എം. മുകുന്ദനും സുഗതകുമാരിയും.
സി. വി. കുഞ്ഞിരാമന്‍ ഫൗണ്ടേഷന്റെ സി. വി. കുഞ്ഞിരാമന്‍ പുരസ്‌ക്കാരം സുഗതകുമാരിക്ക് സമ്മാനിക്കുന്ന വേദിയിലാണ് ഇരുവരും വിമര്‍ശനമുന്നയിച്ചത്.
കുന്നുകളുടെയും കാടിന്റെയും സംരക്ഷണമാണ് നമ്മുടെ രാഷ്ട്രീയമെന്നും തെരഞ്ഞെടുപ്പിലെ പ്രകടനപത്രികകളിലൊന്നും പ്രകൃതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും എം. മുകുന്ദന്‍ പറഞ്ഞു.
പ്രകൃതിയെ നമ്മള്‍ സംരക്ഷിക്കണമെന്ന് ഒരു പാര്‍ട്ടിയും പറയുന്നില്ല. അങ്ങനെയുള്ളവരെ പുറത്തുനിര്‍ത്തുന്ന രാഷ്ട്രീയമാകണം നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളവും പ്രാണവായുവും അന്നവും ഇല്ലാതാകുന്നിടത്ത് എന്ത് നവോത്ഥാനവും വികസനവുമാണ് ഉണ്ടാകുന്നതെന്ന് മറുപടി പ്രസംഗത്തില്‍ സുഗതകുമാരി ചോദിച്ചു.ഇത്രയും കാലം പണിയെടുക്കാന്‍ കഴിഞ്ഞു. പ്രകൃതിയെ കൊല്ലരുതെന്നും വ്രണം വന്ന കാലില്‍ ചങ്ങലയിട്ട് ആനയെ പണിയെടുപ്പിക്കരുതെന്നും പറയാന്‍ കഴിഞ്ഞു. ഒന്നും എങ്ങുമെത്തിയില്ല. ജാതിയും മതവും മൂര്‍ധന്യത്തിലെത്തുകയാണ്. ഇങ്ങനെയല്ല വേണ്ടതെന്ന് നിരാശ തോന്നുന്നുവെന്നും സുഗതകുമാരി പറഞ്ഞു.
10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. സുഗതകുമാരിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍
ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഹാഷിം രാജ്, എം. ജി. രാധാകൃഷ്ണന്‍, സരിതാ വര്‍മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."