പഴുതടച്ച് സുരക്ഷ; ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേനയെത്തി
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ജില്ലയിലെത്തി.
90 പേരടങ്ങുന്ന ഒരു കമ്പനി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് സംഘമാണ് ജില്ലയിലെത്തിയത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ലക്കിടി, മീനങ്ങാടി, പുല്‍പ്പള്ളി, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളിലായി സേനയുയെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ പൊലിസിന്റെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ 46 പ്രദേശങ്ങളിലായി 72 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തെ അറിയിച്ചിരുന്നു. ഇവിടങ്ങളിലാകും സേനയെ വിന്യസിക്കുക. മാനന്തവാടി നിയോജ മണ്ഡലത്തിലാണ് കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകളുള്ളത്. ആകെയുള്ള 173 ബൂത്തുകളില്‍ 39 പ്രശ്നബാധിത ബൂത്തുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. മാവോവാദി ഭീഷിണി നേരിടുന്ന തൊണ്ടര്‍നാട്, പേരിയ, തവിഞ്ഞാല്‍, തിരുനെല്ലി വില്ലേജുകളിലാണ് ഇവ ഏറെയും. ഇവിടങ്ങളില്‍ കേരള പൊലിസിനോടൊപ്പം ആയുധധാരികളായ തണ്ടര്‍ ബോള്‍ട്ട്, നക്സല്‍ വിരുദ്ധ സേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേന എന്നിവരുടെ നേതൃത്വത്തിലാകും സുരക്ഷ ഒരുക്കുക. കൂടാതെ സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."