പോക്സോ കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും 50,000 രൂപ പിഴയും
കോഴിക്കോട്: 2014ല്‍ ഏഴു വയസുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി താമസിക്കുന്ന തോപ്പയില്‍ ബീച്ചിലുള്ള വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഖാലിദ് (57)നെ എരഞ്ഞിപ്പാലം പോക്സോ കോടതി 12 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. കുട്ടിയുടേയും ഡോക്ടറുടേയും മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. 20ഓളം സാക്ഷികളെ കോടതി വിസ്തരിച്ചു. കുട്ടിക്ക് മൂത്ര സംബന്ധമായ വേദന വന്നപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് ഭൂമികയുടെ സഹായത്തോടെ കുട്ടിയെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുകയായിരുന്നു. വെള്ളയില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ഗുരുതര സ്വഭാവമുള്ളതിനാല്‍ അന്വേഷണം നടത്തിയത് നടക്കാവ് സി.ഐമാരായ പ്രകാശ് പി.പടന്നയില്‍, മൂസ വള്ളിക്കാടന് എന്നിവരാണ്. അന്വേഷണ സംഘത്തില്‍ നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐ രാജീവ് പി.എം, സീനിയര്‍ സി.പി.ഒ പ്രകാശ് ബി എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുനില്‍കുമാര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."