ഓണത്തിന് ഒരു മുറം പച്ചക്കറി: പെണ്‍ കൂട്ടായ്മ രംഗത്ത്
പൂച്ചാക്കല്‍: സമഗ്ര പച്ചക്കറി കൃഷിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയില്‍ വനിതാ കര്‍ഷകര്‍ സജീവമായി രംഗത്തിറങ്ങി. പെരുമ്പളം കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പച്ചക്കറി കൃഷിയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍ നടത്തി. വിവിധ കുടുംബശ്രീ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആറ് വനിതകള്‍ ചേര്‍ന്ന് തൊഴില്‍ ഗ്രൂപ്പ് രൂപീകരിച്ചാണ് കൃഷി ആരംഭിച്ചത്.
സിന്ധു രാജേഷ്, സുനിത സജീവ്, ആന്‍സി ഷിബു, ട്യൂണിസുനില്‍, ബിനിമോള്‍ ജോസഫ്, ആലിസ്‌ജോബി എന്നീ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടിന് ചേര്‍ന്നുള്ള അര ഏക്കര്‍ പുരയിടം പാട്ടത്തിന് എടുത്താണ് കൃഷി ആരംഭിച്ചത്. പുരയിടം ഒരുക്കുവാനും, വാരം കോരാനും, വളം ഇടാനുമെല്ലാം ഇവര്‍ തന്നെ. ഇവര്‍ക്ക് സഹായമായി ബന്ധുക്കളും പ്രദേശവാസികളും എത്തിയിരുന്നു. പൂര്‍ണമായി ജൈവകൃഷി രീതിയാണ് അവലംമ്പിച്ചിരിയ്ക്കുന്നത്. കൃഷി ഓഫീസറും, ജീവനക്കാരും മുതിര്‍ന്ന കര്‍ഷകരും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
വെണ്ട, തക്കാളി, പാവല്‍, പടവലം, വഴുതന, കാന്താരിമുളക്, പച്ചമുളക്, പീച്ചിങ്ങ, പയര്‍ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. പെരുമ്പളം പഞ്ചായത്ത് 12-ാം വാര്‍ഡില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ പച്ചക്കറി കൃഷിയ്ക്ക് വേണ്ടി ഏക്കറ് കണക്കിന് സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ പുരയിടം സജ്ജമാക്കല്‍ നടപടികള്‍ നടന്ന് വരുന്നു.
പുരയിട കൃഷിയുടെ തൈ നടീല്‍ ചടങ്ങ് കൃഷി ഓഫീസര്‍ അനു ആര്‍.നായര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി. ശാന്തികൃഷ്ണന്‍, എ.ഡി.എസ് സെക്രട്ടറി സിന്ധുരാജേഷ്, മുതിര്‍ന്ന കര്‍ഷകന്‍ പുരുഷോത്തമന്‍, ക്ലസ്റ്റര്‍ അംഗം കെ.സോമന്‍, പീറ്റര്‍ മിഖായേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."