ഡോ.ടി.വി ജോസിന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്‍
കോട്ടയം : ചങ്ങനാശ്ശേരി അല്‍ഫോന്‍സാ ഹോസ്പിറ്റല്‍ സ്ഥാപകനും ഉടമയുമായ ഡോ. ടി. വി ജോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മൂത്തമകന്‍ ജോര്‍ജ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നാല് വര്‍ഷം മുന്‍പ് നടന്ന മരണം കൊലപാതകമാണെന്ന് സംശയമുള്ളതായി ജോര്‍ജ് ജോസഫ് പറഞ്ഞു.
ഡോ. ജോസ് - മേരിക്കുട്ടി ദമ്പതികള്‍ക്ക് നാല് മക്കളില്‍ മൂത്ത മകനാണ് ജോര്‍ജ് ജോസഫ് .മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ സെന്ററില്‍ നിന്നും എംബിബിഎസ് പാസ്സായ ശേഷം ന്യൂയോര്‍ക്കില്‍ നിന്നും എംബിഎ പാസ്സായി അവിടെ 25 വര്‍ഷം സേവനം അനുഷ്ടിച്ചു. ശേഷം 2010 ല്‍ തിരിച്ചെത്തി മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. പരിസ്ഥിതി ആക്ടിവിസ്റ്റ് കൂടിയായ ജോര്‍ജ് തിരുവനന്തപുരത്തേക്ക് തന്റെ പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മാറി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ പിതാവിനെ കാണാന്‍ വന്നപ്പോഴാണ് അദ്ദേഹത്തെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അദ്ദേഹത്തെ അവശ നിലയില്‍ ചെത്തിപ്പുഴ സെന്റ്. തോമസ് ഹോസ്പിറ്റലില്‍ മകളും മകളുടെ മക്കളും പ്രവേശിപ്പിച്ചുവെന്നും മൂന്നു ദിവസം അബോധാവസ്ഥയില്‍ കിടന്ന ഡോ.ജോസിനെ അവിടെ നിന്നും തിരുവല്ല പുഷപഗിരി ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അറിഞ്ഞത്.
പിതാവിന്റെ സ്ഥിതി സഹോദരി ഭര്‍ത്താവ് സാജു അലക്‌സ് അറിയിച്ചതിനെത്തുടര്‍ന്ന് പുഷ്പഗിരിയില്‍ എത്തിയ ഡോ. ജോര്‍ജ് ജോസഫ് കണ്ടത് മൃതപ്രായനായി സംസാരശേഷിയില്ലാത്ത വെന്റിലേറ്ററില്‍ കോമാ സ്റ്റേജില്‍ കിടക്കുന്ന പിതാവിനെയാണ്. താമസിയാതെതന്നെ ഡോ. ജോസ് മരണപ്പെട്ടു.
താന്‍ പോകുന്ന സമയത്ത് പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന പിതാവിന് പെട്ടന്ന് എന്തു സംഭവിച്ചു എന്ന ഡോ. ജോര്‍ജിന്റെ ചോദ്യത്തിന് ബന്ധുക്കളോ, ചികിത്സിച്ച ഡോക്ടേഴ്‌സോ മറുപടി ന ല്‍കാഞ്ഞതില്‍ അദ്ദേഹത്തിന് സംശയം തോന്നി. മൂന്നു ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞിട്ടും മൂത്ത മകനും ഡോക്ടറുമായ തന്നെ ഈ വിവരം അറിയിച്ചില്ല എന്ന കാരണം അദ്ദേഹത്തിന് വളരെ സംശയം ഉണ്ടാക്കി, കൂടാതെ പിതാവിന്റെ ശരീരത്തില്‍ കണ്ട നിറംമാറ്റവും പരതം സംഭവിച്ച പാടുകളും സംശയം ബലപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ഡോ. ജോര്‍ജ് നിര്‍ബന്ധിച്ച് പരാതി എസ്.പി. കോട്ടയത്തിനും, അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നല്‍കി.
ഡോ. ജോസ് മരിച്ചതിന്റെ പിറ്റേ ദിവസം ബന്ധുക്കളും അവര്‍ ഇടപാടാക്കിയ ഗുണ്ടകളും, വസ്തു കൈക്കലാക്കാന്‍ ശ്രമിച്ചവരും ചേര്‍ന്ന് ഡോ. ജോര്‍ജിനെ ബലം പ്രയോഗിച്ച് നിയമവിരുദ്ധമായി ആലപ്പുഴയിലുള്ള കെസിഎം ഹോസ്പിറ്റല്‍ നൂറനാടില്‍ 110 ദിവസം പാര്‍പ്പിച്ച് ഒരു മാനസിക രോഗിയാക്കാന്‍ ശ്രമിച്ചു. അവിടെനിന്നും അദ്ദേഹത്തെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രാദേശിക ഭാരവാഹികളും ഡോ.ജോര്‍ജ്ജിന്റെ സ്‌നേഹിതന്‍ ചങ്ങനാശ്ശേരി നൂറനാട് പോലീസ് എന്നിവരുടെ സഹായത്തോടെ മോചിപ്പിക്കുകയായിരുന്നു. ഡോ. ജോസിന്റെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂന്നു വാരിയെല്ലുകള്‍ ഒടിഞ്ഞ് ഇരിക്കുന്നതും ചുണ്ടിനും നഖങ്ങള്‍ക്കും നീലനിറവും, ശരീരത്തില്‍ ക്ഷതം സംഭവിച്ചതിന്റെ അടയാളങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ സംശയം തോന്നിയ ഗവണ്‍മെന്റ് സര്‍ജന്‍ കെമിക്കന്‍ അനലിസിസ് ചെയ്യാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. കെസിഎം ഹോസ്പിറ്റലില്‍ നിന്നും പുറത്തിറങ്ങിയ ഡോ. ജോര്‍ജ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസില്‍നിന്നും കരസ്ഥമാക്കി. പിന്നീട് കെമിക്കല്‍ അനലിസിസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അദ്ദേഹം പലപ്രാവശ്യം അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്തെന്നും തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവിന്റെ മരണത്തിനുപിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കുറ്റെചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."