ജില്ലാ ജയിലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പൊതു വിപണിയിലേക്ക്
മാനന്തവാടി: ജയില്‍ അന്തേവാസികള്‍ക്ക് ജീവത മാര്‍ഗമൊരുക്കി ജില്ലാ ജയിലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പൊതു വിപണിയിലേക്ക്. മെഴുകുതിരി മുതല്‍ എ.സി വരെയുള്ള ഉല്‍പ്പന്നങ്ങളാണ് അന്തേവാസികള്‍ നിര്‍മിച്ചു നല്‍കുന്നത്. വയനാട്ടില്‍ ആദ്യമായാണ് ജയില്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്.
വരും നാളുകളില്‍ രുചിയേറും വിഭവങ്ങളും വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയില്‍ അധികൃതര്‍. മെഴുകുതിരി, ടോയ്ലറ്റ് ക്ലീനര്‍, ലിക്വഡ് ഡിഷ്വാഷ്, തുണി സഞ്ചി, എല്‍.ഇ.ഡി ബള്‍ബ്, സോപ്പ്പൊടി, വാഷിങ് മെഷീന് പൊടി, പ്ലംബിങ്, എ.സി, ഫ്രിഡ്ജ് ഉപകരണങ്ങള്‍ എന്നിവയെല്ലാം അന്തേവാസികള്‍ നിര്മികുന്നുണ്ട്. തുച്ഛമായ വിലയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. മെഴുക്തിരിക്ക് ഒരു രൂപ, ഒരു കിലോ സോപ്പ് പൊടിക്ക് 50 രൂപ, ഒന്‍പത് വാട്ട് എല്‍.ഇ.ഡി ബള്ബിന് 90 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. വിലക്കുറവ് മാത്രമല്ല ഗുണമേന്മയും ഉറപ്പ് വരുത്തുന്നതാണ് ഉല്‍പ്പന്നങ്ങള്‍. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന അന്തേവാസികള്‍ക്ക് ഒരു വരുമാന മാര്‍ഗം കൂടിയാവും ജയിലെ തൊഴില്‍ പരിശീലനമെന്ന് ജയില്‍ സൂപ്രണ്ട് എസ് സജീവ് പറഞ്ഞു. വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെയും മീനങ്ങാടി പോളിടെക്നിക്കിന്റെയും സഹകരണത്തോടെയാണ് അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്കി വരുന്നത്. ഉല്‍പ്പന്ന വിപണനത്തിനായി ജയിലിന് പുറത്ത് ഔട്ട്ലെറ്റ് സംവിധാനം ഒരുക്കുമെന്ന് ഒ.ആര് കേളു എം.എല്‍.എയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."