കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം; അഞ്ചു ലക്ഷം അടിയന്തര സഹായം
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമോദിന്റെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുകയായ ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയടക്കം 11 ലക്ഷം രൂപ നല്‍കും. ഇതില്‍ അഞ്ചുലക്ഷം രൂപ അടിയന്തരമായി നല്‍കും. സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എടുക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സബ് കലക്ടറുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, എം.എല്‍.എ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നഷ്ടപരിഹാരമായി ബന്ധുക്കള്‍ ആവശ്യപെട്ട തുകയ്ക്കായി സര്‍ക്കാറിലേക്ക്്് ശുപാര്‍ശ ചെയ്യാനും പ്രമോദിന്റെ ഭാര്യക്ക് വനം വകുപ്പില്‍ അടിയന്തരമായി താല്‍ക്കാലിക ജോലി നല്‍കാനും തീരുമാനമായി. ജോലി സ്ഥിരമാക്കാന്‍ സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യും. വനപാതയോരങ്ങളിലെ അടിക്കാടുകള്‍ അടിയന്തരമായി വെട്ടിനീക്കും. വനം വകുപ്പിനെ ആനയിറങ്ങിയ കാര്യംവിളിച്ചറിയച്ചാല്‍ സ്ഥലത്തെുന്നില്ലന്ന ആരോപണവും വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ക്കും മരണപെട്ടവര്‍ക്കും കൃത്യമായ നഷ്ടപരിഹാരം നല്‍കുന്നില്ലന്ന ആരോപണം അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് യോഗത്തില്‍ സബ് കലക്ടര്‍ ഉറപ്പു നല്‍കി.
നിലവില്‍ മഴക്കാലങ്ങളില്‍ റവന്യു വകുപ്പില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതു പോലെ വനം വകുപ്പിലും ഇത്തരത്തില്‍ കണ്‍ട്രോള്‍ വേണമെന്നും ഇതിനായി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."