HOME
DETAILS
MAL
ഹജ്ജ്: മഹ്‌റം സീറ്റിന് അപേക്ഷകള്‍ 64 ആയി
backup
April 26 2017 | 00:04 AM
കൊണ്ടോട്ടി: കേരളത്തില്‍ മഹ്‌റം സീറ്റിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 64 ആയി. ഇന്ത്യയിലൊട്ടാകെ 200 സീറ്റുകളാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം മെയ് 8 ആണ്. അപേക്ഷകരില്‍ നിന്ന് നറുക്കെടുത്താണ് അവസരം നല്‍കുക.
ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട പുരുഷനോടൊപ്പം തീര്‍ഥാടനത്തിന് പോകാന്‍ കഴിയാതെ വരികയും ഹജ്ജ് നിര്‍വഹിക്കുവാന്‍ മറ്റു മഹ്‌റം ഇല്ലാത്തവരുമായ സ്ത്രീകള്‍ക്കാണ് ഈ സീറ്റിലേക്ക് അപേക്ഷിക്കാനുള്ള അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."