HOME
DETAILS

ഡല്‍ഹി ഗവര്‍ണര്‍ക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം

  
backup
July 13 2018 | 01:07 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%81


ന്യൂഡല്‍ഹി: പരമാധികാരിയെന്ന് പറയുന്നു, എന്നിട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ഡല്‍ഹി ഗവര്‍ണറോട് സുപ്രിംകോടതി. തലസ്ഥാനത്തെ മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണാത്ത ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിനെയാണ് പരമോന്നത കോടതി രൂക്ഷമായി വിമര്‍ശിച്ചത്. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനായിരുന്നു വിമര്‍ശനം. മാലിന്യ സംസ്‌കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
ജസ്റ്റിസ്മാരായ എം.ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ചത്. മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ഗവര്‍ണര്‍ പ്രത്യേക സമിതിയെ വിളിച്ചു ചേര്‍ക്കാത്തതിനും കോടതി അദ്ദേഹത്തെ ശകാരിച്ചു. നിങ്ങള്‍ പറയുന്നു ഞാനാണ് അധികാരിയെന്ന്. എന്നാല്‍ നിങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല, നിങ്ങള്‍ കരുതുന്നുണ്ടോ നിങ്ങളാണ് പരമാധികാരിയെന്ന് ' ഗവര്‍ണറോട് ജസ്റ്റിസുമാര്‍ ചോദിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ ഗവര്‍ണര്‍ക്കു സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മുനിസിപ്പല്‍ കോര്‍പറേഷനുമേല്‍ അധികാരമുള്ള ഗവര്‍ണറുടെ ഓഫിസ് മാലിന്യ വിഷയത്തില്‍ പരിഹാരം കാണാത്തതില്‍ കോടതി നീരസം പ്രകടിപ്പിച്ചു. നഗരത്തിലെ മൂന്നു സ്ഥലങ്ങളിലായി കുന്നുകൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരങ്ങള്‍ ഉടന്‍ നീക്കണമെന്നും കോടതി ഉത്തരവിട്ടു.
ഒക്‌ല, ബല്‍സ്വ, ഖാസിപൂര്‍ എന്നീ മേഖലകളിലെ മാലിന്യം നീക്കാനാണ് കോടതി ഉത്തരവിട്ടത്. ശുചീകരണ തൊഴിലാളികള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡും യൂനിഫോമും നല്‍കണമെന്നും കോടതി പറഞ്ഞു. ലെഫ്. ഗവര്‍ണര്‍ക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ അധികാരമെന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ വിധി സുപ്രിംകോടതിയില്‍ നിന്ന് അടുത്തിടെ ഉണ്ടായിരുന്നു. വീണ്ടും ഗവര്‍ണര്‍ക്ക് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago