HOME
DETAILS
MAL
കനത്ത മഴ: മലപ്പുറത്ത് കടല്‍ക്ഷോഭം, കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു
backup
July 13 2018 | 03:07 AM
മലപ്പുറം, കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന മലപ്പുറം ജില്ലയിലെ പൊന്നാനിയിലും തിരൂരിലും കടല്‍ ക്ഷോഭം. പൊന്നാനി ഹാര്‍ബറില്‍ ഇരുപത്മത്സ്യ ബന്ധന ബോട്ടുകളും തിരൂരില്‍ പതിനൊന്ന് ബോട്ടുകളും ഒഴുകിപ്പോയി.
കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. കുറ്റ്യാടി ചുരത്തിലെ പത്താം വളവില്‍ മണ്ണിടിഞ്ഞു. ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് ഡാം പ്രൊജക്ട് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."