HOME
DETAILS

ആക്രിക്കടയില്‍ ഉത്തരക്കടലാസ് തൂക്കിവിറ്റിട്ട് 10 മാസം; അധ്യാപകനെതിരെ അന്വേഷണ റിപ്പോര്‍ട്ടുമില്ല, നടപടിയുമില്ല

  
backup
July 20 2020 | 05:07 AM

no-investigation-report-and-no-action-against-the-teacher-2020
തേഞ്ഞിപ്പലം: സര്‍വകലാശാലയുടെ അഫ്ദലുല്‍ ഉലമ പ്രിലിമിനറി പരീക്ഷാ ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവത്തില്‍ 10 മാസം കഴിഞ്ഞിട്ടും പ്രതിയായ അധ്യാപകനെതിരേ  യാതൊരു നടപടിയുമെടുമെടുക്കാതെ അധികൃതര്‍. മലപ്പുറം കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ ഉത്തരക്കടലാസ് ഗുഡ്‌സ് ഓട്ടോയില്‍ എത്തിച്ച് വില്‍പന നടത്തുന്നതിന് അധ്യാപകന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടകൂടുകയും പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നായിരുന്നു ഉത്തരക്കടലാസുകളുമായി അധ്യാപകന്‍ പിടിയിലായത്. സുപ്രഭാതം പത്രമായിരുന്നു ഇതു സംബന്ധിച്ച് ആദ്യം വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സിന്‍ഡിക്കേറ്റംഗവും പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനറുമായ ജി. റിജുലാലിനെ കണ്‍വീനറായും ഡോ. എം. മനോഹരന്‍, ഡോ. പി. റഷീദ് അഹമ്മദ്, കെ.കെ ഹനീഫ എന്നീ സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി 2019 സെപ്റ്റംബര്‍ 26ന്  പരീക്ഷാ കണ്‍ട്രോളറുടെ ചുമതല വഹിച്ചിരുന്ന ഡോ. പി. ശിവദാസന്‍ അന്വേഷണ സമിതി സംബന്ധിച്ച ഉത്തരവും ഇറക്കി. തുടര്‍ന്ന് വിവാദനായകനെ വാഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി സമിതി തെളിവെടുപ്പ് നടത്തിയെങ്കിലും 10 മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
 റീ വാല്യുവേഷന്‍ പോലും കഴിയാതിരുന്ന ഉത്തരക്കടലാസുകളാണ് ആക്രിക്കടയിലെത്തിച്ചത്. പരീക്ഷയുടെ റാങ്ക് നിര്‍ണയിച്ചതിനു ശേഷം സര്‍വകലാശാലയിലെത്തിച്ച ഉത്തരക്കടലാസുകള്‍ സമയപരിധി കഴിഞ്ഞ് അഞ്ചും ആറും വര്‍ഷത്തിനു ശേഷമാണ് വില്‍പന നടത്താന്‍ സര്‍വകലാശാല വിജ്ഞാപനം ഇറക്കാറുള്ളത്. ഇത്തരം നിയമങ്ങളെല്ലാം ലംഘിച്ച് സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയ അധ്യാപകനെ രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരില്‍ സര്‍വകലാശാല സംരക്ഷിക്കാന്‍ മുതിര്‍ന്നതിനാലാണ് കുറ്റവാളിയെന്ന് തെളിഞ്ഞിട്ടും അന്വേഷണ സമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് മുന്നില്‍ സമര്‍പ്പിക്കാതെ ഒളിച്ചുകളി നടത്തുന്നത്. 
കൂടാതെ ഇതേ അധ്യാപകന് തന്നെയായിരുന്നു ഏറ്റവും നല്ല അധ്യാപകനുള്ള എം.എം ഗനി അവാര്‍ഡ് നല്‍കി സര്‍വകലാശാല ആദരിച്ചതും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago