HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ കൊവിഡ് കണക്ക്; അറിഞ്ഞതില്‍ പാതി പറയാതെ പോയി, പറഞ്ഞതില്‍ പാതി പഴയതും
backup
July 21 2020 | 02:07 AM
പാലക്കാട്: അറിഞ്ഞതില്‍ പാതി പറയാതെ പോയി, പറഞ്ഞതില്‍ പാതി പതിരായും പോയി എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ കൊവിഡ് കണക്കുകള്‍. ഓരോ ദിവസത്തേയും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തുവിടുന്ന കൊവിഡ് രോഗികളുടെ കണക്കിന് രണ്ടുദിവസത്തെയെങ്കിലും പഴക്കമുണ്ട്. പറയുന്നതാകട്ടെ പകുതി മാത്രവും.
പാലക്കാട് പട്ടാമ്പിയിലെ കൊവിഡ് രോഗികളുടെ കണക്കുതന്നെ ഇതിനുദാഹരണമാണ്. ഈ മാസം 18നു പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ 525 തൊഴിലാളികളെ ആന്റിജന്‍ ടെസ്റ്റിനുവിധേയമാക്കിയപ്പോള്‍ അതില്‍ 67 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പോസിറ്റീവ് കാണിച്ചവരോട് ആരോഗ്യവകുപ്പ് അധികൃതര്‍ സൂക്ഷ്മതയുടെ ഭാഗമായി പോസിറ്റീവാണെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അപ്പോള്‍ തന്നെ അറിയിച്ചിരുന്നു. ഈ വിവരങ്ങളിലൂടെയാണ് നാട്ടിലെ പ്രാദേശിക ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പട്ടാമ്പി മാര്‍ക്കറ്റിലെ 67 പേര്‍ക്ക് കൊവിഡ് ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചത്. ഇതേക്കുറിച്ച് ഡി.എം.ഒയുടേയും ജില്ലാ കലക്ടറുടേയും ഓഫിസുകളില്‍ ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് നിഷേധാത്മക നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ എന്തു പറയുന്നുണ്ടോ അതുതന്നെയാണ് പറയാനുള്ളതെന്നും അതില്‍ കവിഞ്ഞൊന്നും ഇല്ലെന്നുമായിരുന്നു മറുപടി. പട്ടാമ്പി മാര്‍ക്കറ്റിലെ ഒരു തൊഴിലാക്ക് കൊവിഡ് ഉണ്ടെന്നായിരുന്നു 18ലെ സര്‍ക്കാര്‍ കണക്ക്. 67 പേര്‍ക്ക് കൊവിഡ് ഉണ്ടെന്നറിഞ്ഞിട്ടും കൂടുതല്‍ ആളുകളിലേക്ക് ഇത് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും, ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുന്നതിനും പകരം പട്ടാമ്പിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് മന്ത്രി എ.കെ ബാലനും മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ 18ാം തിയതി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കണക്കുകളെ സാധൂകരിക്കുന്നതായി 19 ലെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ കണക്കുകള്‍.
ഇതോടെ കൊവിഡ് വ്യാപിക്കുന്നതിനിടെ രോഗികളുടെ എണ്ണം സര്‍ക്കാര്‍ കുറച്ചു കാണിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുകയാണ്. ഗ്രാമീണ മേഖലകളിലുള്‍പ്പെടെ സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിനിടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രോഗികളുടെ വിവരം പുറത്തു വിടാത്തതിനാല്‍ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കു മുന്നറിയിപ്പു നല്‍കാനും ക്വാറന്റൈനില്‍ പോകണമെന്ന് നിര്‍ദേശിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്നത് രോഗവ്യാപനത്തന്റെ തോത് ഉയര്‍ത്തുന്നു. അതിര്‍ത്തി മേഖലയിലും സ്ഥിതി ഭയാനകമാണ്.
ജില്ലാ ഭരണകൂടത്തിന്റെ കണക്കുകളും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന കണക്കുകളും തമ്മിലാണ് ഗുരുതര വ്യത്യാസമുള്ളത്. രോഗവ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കണക്കുകളില്‍ കാണിക്കുന്ന കൃത്രിമം ആരോഗ്യവകുപ്പിനും പൊതുജനങ്ങള്‍ക്കും തലവേദനയാകുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെയും ഓരോ ജില്ലകളില്‍ ചികിത്സയിലുള്ളവരുടെയും കണക്കുകളിലും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന ദിനേനെയുള്ള രോഗികളുടെ എണ്ണത്തിലുമാണ് അവ്യക്തയും പരസ്പര വിരുദ്ധതയും തുടരുന്നത്. ജില്ലാ ഭരണകൂടം പുറത്തുവിടുന്ന ആകെ കണക്കിലും ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കിലും വലിയ വ്യത്യാസമാണുണ്ടാകുന്നത്.
ജില്ലാ ഭരണകൂടം രോഗബാധിതരുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും കൈമാറുന്നുണ്ടെങ്കിലും, മുഖ്യമന്ത്രി പ്രഖ്യാപിക്കാത്തതിനാല്‍ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ തയാറാകുന്നില്ല.
ദിനേനയുള്ള രോഗബാധിതരെ അതത് ദിവസത്തെ കണക്കില്‍ ഉള്‍പ്പെടുത്താത്തതിന്റെ മാനദണ്ഡം എന്താണെന്നതിനു ആരോഗ്യവകുപ്പിനും ഉത്തരമില്ല. കൊവിഡ് കണക്കിലും രാഷ്ട്രീയം നിറച്ച് കാര്യങ്ങള്‍ കൃത്യമായി പറയാതെ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാവുമെന്ന യാഥാര്‍ഥ്യം തമസ്‌കരിക്കരിക്കുകയാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."