ജാസ്മിന് വധം സി.ബി.ഐ അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്
ഇരവിപുരം: താന്നിയില്‍ ജാസ്മിന് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി അവശ്യപ്പെട്ടു.
ജാസ്മിന് വധത്തിലെ യഥാര്‍ഥ പ്രതികളെ സി.പി.എമ്മും സ്ഥലം എം.എല്‍.എയും സംരക്ഷിക്കുകയാണ്. കേസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം കേസ് അട്ടിമറിക്കുകയാണെന്നും യോഗം ആരോപിച്ചു.
ജാസ്മിന്റെ കുടുംബത്തിന്റേയും ആക്ഷന്‍ കൗണ്‍സിലിന്റേയും പരാധിയില്‍ ശരിയായ അന്വേഷണം നടത്താന്‍ തയാറാകാത്ത പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജസ്മിന് വധം സി.ബിഐക്ക് വിടാന്‍ ഹൈക്കോടതിയെ സമീപിക്കാനും കമ്മിറ്റി തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.ജെ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് പി.കെ അനില്‍കുമാര്‍ അധ്യക്ഷനായി. ഷഫീക്ക് കിളികൊല്ലൂര്‍, അസൈന്‍ പള്ളിമുക്ക്, മഷ്ഹൂര്‍, ഷാസലീം, അനസ് താജുദ്ദീന്, സിയാദ് ഇരവിപുരം, അഡ്വ. അനസ് നാസര്‍, അമീര്‍ മട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."