HOME
DETAILS
MAL
ദുബെയെ പലതവണ ജാമ്യത്തില്‍ വിട്ടത് ഞെട്ടിക്കുന്നുവെന്ന് കോടതി
backup
July 21 2020 | 04:07 AM
ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാവ് വികാസ് ദുബെയെ നേരത്തെ വിവിധ കേസുകളില്‍ ജാമ്യത്തില്‍ വിട്ടതിനെ ചോദ്യം ചെയ്ത് സുപ്രിംകോടതി. കൊലപാതകങ്ങളടക്കം 60ലേറെ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിക്കു മുന്‍പുള്ള കേസുകളിലെല്ലാം ജാമ്യം ലഭിച്ചത് സംശയാസ്പദമാണെന്നു നിരീക്ഷിച്ച കോടതി, ആ ജാമ്യ ഉത്തരവുകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. കുറ്റവാളിക്ക് അയാള്‍ മുന്‍പു ചെയ്ത കുറ്റങ്ങളിലെല്ലാം ജാമ്യം ലഭിച്ചുവെന്നത് സംവിധാനങ്ങളുടെ പരാജയമാണെന്നു കോടതി തുറന്നടിക്കുകയും ചെയ്തു.
നേരത്തെ പലതവണ ദുബെയ്ക്കു ജാമ്യം കിട്ടിയതു ഞെട്ടിക്കുന്ന കാര്യമാണെന്നാണ് കോടതി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."