HOME
DETAILS
MAL
മാക്കരംകോട് ഇല്ലം ഇനി ഹരിത സമൃദ്ധം
backup
July 17 2016 | 18:07 PM
മാവുങ്കാല്‍: പഴമയുടെ പെരുമ വിളിച്ചോതി പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം ഹരിത സമൃദ്ധി കൊണ്ട് പുതുമ തീര്‍ക്കും.
ഇല്ലവും പരിസരവും ജൈവ പച്ചക്കറി കൃഷിയുടെ നിറവിലാണ്. പാട്ടത്തിനെടുത്ത നാലേക്കറോളം ഭൂമിയില്‍ മഹാത്മാ പ്രകൃതി ജീവനസമിതിക്കു വേണ്ടി പ്രജാപതി ടൂറിസം വില്ലേജ് സെന്ററാണ് കൃഷിയുടെ അനന്തസാധ്യതകള്‍ കണ്ടെത്തുന്നത്. കപ്പ, നേന്ത്രവാഴ, വഴുതിന, വെണ്ട, കോവക്ക, വിവിധ തരം ചീരകള്‍, പയര്‍, പാവല്‍, പപ്പായ, ചേന, ചേമ്പ് എന്നിവ ഇവിടെ വിളയിക്കാനൊരുങ്ങുകയാണ്. ജൈവ പച്ചക്കറി രീതി പരീക്ഷിക്കുന്ന ഇവിടെ കര്‍ക്കിടക ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇതില്‍ പ്രധാനം ഔഷധയുക്തമായ കര്‍ക്കിടക കഞ്ഞിയാണ്. യോഗ, ധ്യാനം, പ്രകൃതിജീവനം എന്നിവയെല്ലാം സംയോജിപ്പിച്ച് മരുന്നുകളില്ലാതെ രോഗ നിയന്ത്രണ പരിപാടിയാണ് കര്ക്കിടചര്യ എന്ന പേരില്‍ ആവിഷ്കരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."