പി.ഡബ്ലിയു.ഡി ഓഫീസ് ഉപരോധിച്ചു
പെരുമ്പാവൂര്‍: അധികൃതര്‍ അവഗണിച്ച തോട്ടപ്പാടന്‍പടി-ശാലേം റോഡിനെ രക്ഷിക്കാന്‍ കുറ്റിപ്പാടത്തെ വീട്ടമ്മമാര്‍ പെരുമ്പാവൂര്‍ പി.ഡബ്ലിയു.ഡി ഓഫീസ് ഉപരോധിച്ചു.
തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കാനുള്ള മനുഷ്യാവകാശ കമ്മീഷന്റെയും ലോക് അദാലത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ അമിത ഭാരം കയറ്റി കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനികളിലേക്ക് എത്തുന്ന തടിലോറികളാണ് റോഡ് പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അമിത ഭാരവുമായി എത്തുന്ന ലോറികള്‍ തടയാന്‍ പെരുമ്പാവൂര്‍ ആര്.ടി.ഒക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം ലോറികളുടെ നിരന്തര സഞ്ചാരം മൂലം പ്രദേശത്തെ പെരിയാര്‍വാലി കനാലിന് കുറുകെയുള്ള പാലം തകര്‍ച്ചയുടെ വക്കിലാണെന്നും വീട്ടമ്മമാര്‍ പൊതുമരാമത്ത് അസി. എഞ്ചിനിയറെ അറിയിച്ചു.
വാര്‍ഡ് മെമ്പര്‍ സ്വാതി റെജികുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഉപരോധ സമരത്തില്‍ വീട്ടമ്മമാരെ കൂടാതെ തോമസ് കെ.ജോര്‍ജ്ജ്, പി.എ സിദ്ദിക്ക് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."