കേന്ദ്രത്തിനെതിരേ ടി.ഡി.പി അവിശ്വാസപ്രമേയത്തിനൊരുങ്ങുന്നു
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ ഒരു കാലത്ത് പിന്തുണച്ചിരുന്ന ടി.ഡി.പി(തെലുങ്കുദേശം പാര്‍ട്ടി) കേന്ദ്രത്തിനെതിരേ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നു. എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരേ പാര്‍ലമെന്റിന്റെ അടുത്ത മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായചന്ദ്രബാബു നായിഡുവിന്റെ ശ്രമം.
ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തിന് കേന്ദ്രം അനുകൂലമല്ലാതിരുന്നതാണ് പാര്‍ട്ടി എന്‍.ഡി.എ വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ബന്ധം വിട്ടതിനു പിന്നാലെ ഈ വര്‍ഷം ആദ്യവും കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ടി.ഡി.പി ശ്രമിച്ചിരുന്നു.
എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നിരവധി തവണ മാറ്റിവച്ചതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2014ല്‍ സംസ്ഥാനം വിഭജിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നും സംസ്ഥാനത്തിന് ഉയര്‍ന്ന സാമ്പത്തിക സഹായം നല്‍കണമെന്നുമാണ് ടി.ഡി.പിയുടെ ആവശ്യം. 16 അംഗങ്ങളാണ് പാര്‍ട്ടിക്ക് ലോക്സഭയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."