ബ്രക്സിറ്റ് ഒക്ടോബര്‍ 31വരെ നീട്ടാന്‍ യൂറോപ്യന്‍ യൂനിയന്‍ അനുമതി
ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയനില്‍നിന്നു ബ്രിട്ടന് പുറത്തുപോകാനുള്ള തിയതി നീട്ടി. ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുടെ യോഗത്തിലാണ് ബ്രിട്ടന്റെ പിന്‍വാങ്ങല്‍ തിയതി ഒക്ടോബര്‍ 31 വരെ നീട്ടാന്‍ തീരുമാനമായത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ആവശ്യപ്രകാരമാണ് നടപടി. ഇതുവരെയുണ്ടായിരുന്ന കരാറനുസരിച്ച് ഇ.യുവില്‍നിന്ന് ബ്രിട്ടന് ഇന്നു പിന്വാങ്ങേണ്ടതായിരുന്നു. കരാറോടെ പിന്‍വാങ്ങേണ്ടത് ജൂണ്‍ 30ന് ആയിരുന്നു.
ഫ്രാന്‍സിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തിയതിയില്‍ സാവകാശം നല്കാന് ഇ.യു ഉച്ചകോടിയില്‍ ധാരണയായത്.
സമയം അനാവശ്യമായി നശിപ്പിക്കരുതെന്നാണ് ബ്രിട്ടിഷ് സഹോദരന്മാര്ക്കുള്ള തന്റെ സന്ദേശമെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു.
കരാറിനെ പാര്‍ലമെന്റ് അംഗങ്ങള്‍ പിന്തുണയ്ക്കുകയാണെങ്കില് ഇ.യു വിടാനുള്ള അന്തിമ തിയതിക്കു മുന്‍പു പിന്‍വാങ്ങാന്‍ സാധിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."