ക്യാംപ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു
കുന്നംകുളം: മന്ത്രി എ.സി മൊയ്തീന്റെ ക്യാംപ് ഓഫിസ് കുന്നംകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. തൃശൂര്‍ റോഡില്‍ ബഥനി ഇംഗ്ലീഷ് സ്‌കൂളിനു സമീപം ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫിസ് മുന്‍ നിയമസഭ സ്പീക്കറും സി.പി.എം ഏരിയാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന ബജറ്റാണ് സംസ്ഥാന നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ചത്. മൂന്ന് മന്ത്രിമാരുടെ സേവനം ലഭിച്ചതോടെ ജില്ലയുടെ സമഗ്രമായ വികസനം നടപ്പിലാകുമെന്ന് ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഓഫിസുകള്‍ നിരവധി തവണ കയറിയിറങ്ങേണ്ട ഗതികേടാണ് സാധാരണക്കാരന് നിലവിലുള്ളത്. സേവനങ്ങള്‍ കഴിയാവുന്നത്ര വേഗതയിലാക്കുന്നതിനുള്ള ശ്രമം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.സി മൊയ്തീന്‍, നടന്‍ വി.കെ ശ്രീരാമന്‍, മുന്‍ എം.എല്‍.എ ബാബു.എം.പാലിശേരി സംസാരിച്ചു. ടി.കെ വാസു സ്വാഗതവും, പ്രൈവറ്റ് സെക്രട്ടറി കെ.രാജാറാം തമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."