HOME
DETAILS

മാജിദ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവര്‍ഷം; എങ്ങുമെത്താതെ അന്വേഷണം

  
backup
July 13 2018 | 21:07 PM

%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 

കല്‍പ്പറ്റ: മടവൂര്‍ സി.എം സെന്റര്‍ വിദ്യാര്‍ഥി വയനാട് കെല്ലൂര്‍ സ്വദേശി അബ്ദുല്‍ മാജിദ് എന്ന 13കാരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. മാജിദിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെന്ന് പറഞ്ഞ് അന്വേഷണ സംഘം ഒരാളെ അറസ്റ്റ് ചെയ്തതല്ലാതെ ഇതുമായി ബന്ധപ്പെട്ട് മറ്റ് നടപടികളൊന്നും ഒരു വര്‍ഷത്തിനിടക്ക് ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മാജി ദിന്റെ പിതാവ് പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണവുമായി ബന്ധപ്പെട്ട് വിളിപ്പിക്കാനോ പൊലിസ് ശ്രമിക്കാത്തത് ദുരൂഹതയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പിതാവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. മാജിദിന്റെ മരണശേഷം ഇന്നുവരെ സ്ഥാപന മേധാവികളോ മറ്റോ കുടുംബത്തെ സന്ദര്‍ശിക്കാനോ അനുശോചനമറിയിക്കാനോ ശ്രമിച്ചിട്ടുമില്ല. മകന്റെ ഘാതകന്‍ പിടിയിലായ ആള്‍ തന്നെയാണോ എന്നത് ഇപ്പോഴും കുടുംബത്തിന് സംശയമാണ്. എന്നിട്ടും ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അതിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
മാജിദിന്റെ ജന്മനാട്ടില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും ഈ കേസുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്ക് അറിവില്ല. തന്റെ മകന് തലേന്ന് രാത്രിയില്‍ തന്നെ എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പിതാവ് മമ്മുട്ടി സഖാഫി സംഭവദിവ സം തന്നെ ആരോപിച്ചിരുന്നു.മകന്‍ എങ്ങിനെ മരിച്ചുവെന്ന് അറിയാനുള്ള തന്റെ അവകാശത്തിനെങ്കിലും അധികൃതര്‍ വില കല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഒരു നടപടിയും ഇതിലൊന്നുമുണ്ടായിട്ടില്ല.
രാവിലെ 7.30ന് മാജിദിന് കുത്തേറ്റെന്ന് പറയുന്നുണ്ടെങ്കിലും അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചത് 9.30നാണ്. കുത്തേറ്റ മാജിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചില്ല. തൊട്ടടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കും ആംബുലന്‍സ് സൗകര്യം ഉണ്ടായിട്ടും ഇതൊന്നും ഉപയോഗപ്പെടുത്താതെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമിച്ചത്. ഇതിലും ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു.
മാജിദ് മരിച്ച് ഒരുമാസം തികഞ്ഞ ദിവസം മമ്മുട്ടി സഖാഫി ഫേസ്ബുക്ക് കുറിപ്പില്‍ സ്ഥാപന മേധാവികള്‍ക്കെതിരേ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ മകന്‍ നഷ്ടപ്പെട്ട വേദനയില്‍ നീറിനീറി കഴിയുന്ന ഒരു കുടുംബത്തിന് തണലാവേണ്ട നിയമസംവിധാനവും തങ്ങളെ കൈയൊഴിഞ്ഞെന്നത് കുടുംബത്തെ പാടെ തളര്‍ത്തിയിരിക്കുകയാണ്.
മാജിദിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago