HOME
DETAILS

വയനാട്ടിലേക്ക് സോണിയ ഇല്ല, പ്രിയങ്ക വരും

  
backup
April 11 2019 | 23:04 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af-%e0%b4%87%e0%b4%b2

 



തിരുവനന്തപുരം: വയനാട്ടില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വോട്ടഭ്യര്‍ഥിക്കാന്‍ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വയനാട്ടിലേക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതൃത്വം നല്‍കുന്ന പ്രചാരണ കമ്മിറ്റിക്ക് അറിയിപ്പ് ലഭിച്ചു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും വയനാട്ടില്‍ പ്രചാരണത്തിനെത്തില്ല. അതേസമയം അടുത്തയാഴ്ച അവസാനം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി റോഡ് ഷോകളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി 17ന് മുഴുവന്‍ ദിവസവും വയനാടിനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. 16ന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ശശി തരൂരിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെയും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.
പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് വേണ്ടിയും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനു വേണ്ടിയും പാലക്കാട് വി.കെ ശ്രീകണ്ഠനു വേണ്ടിയും രാഹുലിനെ പ്രചാരണ പരിപാടികളിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ എസ്.പി.ജി അനുമതി നല്‍കിയിട്ടില്ല. മാവേലിക്കരയിലും ആലപ്പുഴയിലും തിരുവനന്തപുരത്തും പൊതുപരിപാടികള്‍ നടത്താനാണ് എസ്.പി.ജി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇവിടെ റോഡ് ഷോ ഒരുക്കാനാണ് കെ.പി.സി.സി നേതൃത്വം ശ്രമിക്കുന്നത്.
16ന് രാത്രി കല്‍പ്പറ്റയിലായിരിക്കും രാഹുല്‍ താമസിക്കുക എന്നാണ് സൂചന. എന്നാല്‍ മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് ഇതുവരെ എസ്.പി.ജി അനുമതി നല്‍കിയിട്ടില്ല. മാനന്തവാടിയിലും വണ്ടൂരിലും നിലമ്പൂരിലും റോഡ് ഷോ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും എസ്.പി.ജിയുടെ എതിര്‍പ്പ് കണക്കിലെടുത്ത് മാനന്തവാടിയിലെ റോഡ് ഷോ പൊതുപരിപാടിയാക്കി മാറ്റാനാണ് തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  23 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago