രാജ്യത്തിന്റെ കാവല്‍ ഏല്‍പ്പിക്കാന്‍ പറ്റിയ ആളല്ല മോദി: എം.എ ബേബി
കണ്ണൂര്‍: റാഫേല്‍ കേസില്‍ സുപ്രിംകോടതി വിധിയിലൂടെ രാജ്യത്തിന്റെ കാവല്‍ ഏല്‍പ്പിക്കാന്‍ പറ്റിയ ആളല്ല നരേന്ദ്രമോദിയെന്നു സംശയരഹിതമായി തെളിഞ്ഞതായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
കള്ളനായ കാവല്‍ക്കാരനെന്നു കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ കളിയാക്കുമ്പോള്‍ രാജീവ് ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസിന്റെ പല നേതാക്കളും അഴിമതിക്കേസില്‍ പെട്ടവരാണെന്ന കാര്യം ഓര്‍ക്കണം. കോണ്‍ഗ്രസ് രഹിതമായ സര്‍ക്കാരല്ല ഇടതുപക്ഷത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മതേതര സര്‍ക്കാര്‍ കെട്ടിപ്പടുക്കാന്‍ നോക്കുമ്പോള്‍ വൈരാഗ്യമനസോടെ പെരുമാറുന്ന അപക്വത ഇടതുപക്ഷം കാണിക്കില്ല.
രാഹുലും കോണ്‍ഗ്രസും രാഷ്ട്രീയബോധമില്ലാതെ പെരുമാറുന്നുവെന്നു വിചാരിച്ച് ഇടതുപക്ഷത്തിന് അപക്വമായി ചിന്തിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയെ തടഞ്ഞ എല്‍.ഡി.എഫിനോടാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത്. സര്‍വേഫലം നോക്കി തെരഞ്ഞെടുപ്പ് വിജയം കണക്കാക്കാന്‍ സാധിക്കില്ലെന്നും ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."