ബി.ജെ.പിയുടെ ശ്രമം ആളെ കൂട്ടാനെന്നു എ.കെ മണി
മൂന്നാര്‍: മന്ത്രി എം.എം മണിക്കെതിരേ പൊമ്പിളൈ ഒരുമയുടെ പേരില്‍ ചിലര്‍ നടത്തുന്ന സമരത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തള്ളിക്കളഞ്ഞു.
മൂന്നാറില്‍ നടക്കുന്നത് പെമ്പിളൈ ഒരുമൈ സമരമല്ലെന്നും അത് തൊപ്പി സമരമാണെന്നുമാണ് ഐ.എന്‍.ടി.യു.സി നേതാവും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എ.കെ മണി പറഞ്ഞു. സമരത്തെ പ്രദേശിക കോണ്‍ഗ്രസ് അനുകൂലിച്ചിട്ടില്ലെന്നും സമരത്തിന്റെ മറവില്‍ ആളെകൂട്ടാനാണ് ബിജെപിയുടെ ശ്രമമെന്നും എ.കെ മണി പറഞ്ഞു.
മുമ്പ് വന്‍ പങ്കാളിത്തത്തോടെ കൂലി വര്ദ്ധനക്കുവേണ്ടി പൊമ്പിളൈ ഒരുമൈ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. എന്നാലിപ്പോര്‍ ആം ആദ്മി നേതാവിന്റെ പിന്തുണയോടെ വിരലിലെണ്ണാവുന്നവര്‍ നടത്തുന്ന തൊപ്പിയിട്ട സമരമാണ് നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ലതിക സുഭാഷും കഴിഞ്ഞ ദിവസങ്ങളില്‍ പൊമ്പിളൈ സമരത്തിനൊപ്പമുണ്ടായിരുന്നു.
ബിജെപി നേതാവായ ശോഭ സുരേന്ദ്രനും ഒപ്പമാണ് ഇരുവരും സമരവേദി പങ്കിട്ടത്. എ.കെ. മണിയുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇന്നലെ ഉമ്മന്‍ ചാണ്ടി സമരവേദി സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."