ബാങ്ക് ശാഖ മാറ്റുന്നതിനെതിരേ പഞ്ചായത്ത് അംഗങ്ങളുടെ നിരാഹാര സത്യഗ്രഹം
കുമാരമംഗലം: കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്കുളത്ത് കാല്‍ നൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ചുവന്ന കാത്തലിക് സിറിയന്‍ ബാങ്ക് ഇല്ലാതാക്കുന്ന നടപടിക്കെതിരെയും ബാങ്ക് പൈങ്കുളത്തു തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും കുമാരമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ചാക്കോ വഴുതലക്കാട്ട്, ഉഷാ രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഇന്നലെ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ നിരാഹാര സത്യഗ്രഹം നടത്തി.
ഈ പ്രദേശത്ത് കര്‍ഷകര്‍, ബിസിനസ്സുകാര്‍, വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍, വിദ്യാഭ്യാസ വായ്പാ നിക്ഷേപകര്‍ തുടങ്ങിയവരുടെ ഏക ആശ്രയമായ കാത്തലിക് സിറിയന്‍ ബാങ്ക് പൈങ്കുളത്തു തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിരാഹാരസമരം എം എം മാത്യു മഞ്ചപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി, മെമ്പര്‍മാരായ ഒ പി ഷിജു, ബീമാ അനസ്, ഷെമീന നാസര്‍, കെ ജി സിന്ധുകുമാര്‍, ചിന്നമ്മ സോജന്‍, അഡ്വ. കെ. എസ് ബിനു, സദാശിവന്‍ തെങ്ങോളില്‍, ടി എസ് രാജന്‍, സി ജോസി, എസ് എച്ച് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍, ജോഷി മാത്യു ഓടയ്ക്കല്‍, എഐബിഇഎ ജില്ലാ സെക്രട്ടറി പി കെ ജബ്ബാര്‍, പത്മഭൂഷണ്‍, ഗോപാലകൃഷ്ണന്‍ കുമാരമംഗലം, ജോസഫ് മൂലശ്ശേരി, ജോയി നാറാണത്ത് എന്നിവര്‍ പ്രസംഗിച്ചു.
കാത്തലിക് സിറിയന്‍ ബാങ്ക് നിര്‍ത്തുന്ന നടപടി ഒഴിവാക്കിയില്ലെങ്കില്‍ മെയ് അഞ്ചു മുതല്‍ അനിശ്ചിതകാല സമരപരിപാടികള്‍ ആരംഭിക്കുന്നതിന് ബാങ്ക് സംരക്ഷണസമിതി അറിയിച്ചു. ബാങ്ക് പൈങ്കുളത്തു നിന്നും മാറ്റിയാല്‍ തൊടുപുഴ കാത്തലിക് സിറിയന്‍ ബാങ്ക് ഉപരോധിക്കുവാനും യോഗം തീരുമാനിച്ചു.
ചിത്രം--കുമാരമംഗലം പഞ്ചായത്തിലെ പൈങ്കുളത്ത് പ്രവര്‍ത്തിക്കുന കാത്തലിക് സിറയന്‍ ബാങ്ക് നി ര്‍ത്തലാക്കാനുള്ള നടപടികെകതിരെ നടത്തിയ നിരാഹാര സത്യഗ്രഹം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം കെ വി ജോസ് ഉദ്ഘാടനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."