ജനപക്ഷം കൊല്ലം ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവച്ചു
കൊല്ലം: പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവച്ചു.
ജനപക്ഷം കൊല്ലം ജില്ലാ പ്രസിഡന്റ് രവി മൈനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ ഭാരവാഹികളായ ഡോ. രാജന് ഇടിക്കുള, എം.കെ സലീം, എന്‍.ഡി മുരളീധരന്, കെ.പി മോഹനന് എന്നിവരും ജില്ലയിലെ നിയോജകമണ്ഡലം ഭാരവാഹികളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി രവി മൈനാഗപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.ഡി.എ സഖ്യകക്ഷിയാകാനുള്ള ജനപക്ഷം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും പിന്തുണ ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും സമീപിച്ചതായും രവി പറഞ്ഞു. പി.സി ജോര്‍ജ്ജ് എന്‍.ഡി.എയില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി ഏകകണ്ഠേനെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. രാജന് ഇടിക്കുള, എം.കെ സലീം, എന്‍.ഡി മുരളീധരന്, കെ.പി മോഹനന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."