ചെല്‍സി പരിശീലകന് അന്റോണിയോ കോണ്ടെയെ പുറത്താക്കി
ലണ്ടന്‍: ചെല്‍സി പരിശീലകന് അന്റോണിയോ കോണ്ടെയെ പുറത്താക്കി. ഈ സീസണില്‍ എഫ്.എ കപ്പ് നേടിയെങ്കിലും ടോപ്പ് 4 ഇല് എത്താനാവാതെ പോയതും ചെല്‍സി ബോര്‍ഡുമായുള്ള അഭിപ്രായ വിത്യാസങ്ങളുമാണ് ഇറ്റലികാരനായ കോണ്ടെയെ പുറത്താക്കാന്‍ കാരണം.
മൗറീസിയോ സാരിയെ പരിശീലകനായി നിയമിക്കുന്നതിന് മുന്നോടിയായാണ് ചെല്‍സി കോണ്ടെയെ പുറത്താക്കിയത്. സാരിയെ പരിശീലകനായുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടണ്ടായേക്കും
2016 ജൂലൈയില്‍ ചെല്‍സി പരിശീലക സ്ഥാനം ഏറ്റെടുത്ത കോണ്ടെ തന്റെ ആദ്യ സീസണില്‍ തന്നെ ചെല്‍സിയെ ലീഗ് ജേതാക്കളാക്കിയിരുന്നു. 38 ഇല് 30 മത്സരങ്ങളും ജയിച്ച ചെല്‍സി ചരിത്ര കുതിപ്പാണ് നടത്തിയത്.
സ്ട്രൈക്കര്‍ ഡിയഗോ കോസ്റ്റയോട് മെസേജ് വഴി ക്ലബ്ബ് വിടാന്‍ ആവശ്യപ്പെട്ടത് മുതല്‍ താന്‍ ആവശ്യപ്പെട്ട കളിക്കാരെ ബോര്‍ഡ് നല്‍കിയില്ല എന്ന രീതിയിലുള്ള പ്രസ്താവനകളും അദ്ദേഹം നടത്തിയതോടെ ടീമിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറ നീക്കി പുറത്തു വന്നു. ലീഗില്‍ തോല്‍വിയോടെ തുടങ്ങിയ ചെല്‍സി സീസണ് അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."