വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നത് ചേരിതിരിവ്: ഡോ. എസ്.കെ വസന്തന്‍
തൃശൂര്‍: നവോത്ഥാന മൂല്യങ്ങളെ പുറകോട്ടടിക്കുന്ന കാലഘട്ടത്തിലാണ് നാമിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നതെന്ന് ഡോ. എസ്.കെ വസന്തന്‍. സദസ് സാഹിത്യ വേദിയുടെ പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ പി.കേശവദേവ് സ്മൃതി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജാതിയില്ലാത്ത സമൂഹമായിരുന്നു നവോത്ഥാനത്തിന്റെ ലക്ഷ്യം. ഇന്ന് എല്ലാക്കാര്യങ്ങളേക്കാള്‍ ജാതിചിന്തള്‍ക്കാണ് മുന്‍തൂക്കം. സ്വയംപര്യാപ്തമായ ഗ്രാമം എന്നതായിരുന്നു നവോത്ഥാനത്തിന്റെ മുദ്രാവാക്യമെങ്കില്‍ ഇന്ന് ഗ്രാമങ്ങള്‍ നഗരത്തിന്റെ വിഴുപ്പ് ചുമക്കല്‍ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
ഭൗതികവും സാര്‍വത്രികവുമായ വിദ്യാഭ്യാസമായിരുന്നു നവോത്ഥാനലക്ഷ്യങ്ങളില്‍ സുപ്രധാനം. എന്നാല്‍ ഇന്നാകട്ടെ വിദ്യാഭ്യാസരംഗത്ത് വലിയൊരു ചേരിചതിരിവ് സൃ്ഷിടിക്കപ്പെട്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള വിഭാഗീതയാണ് ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നത്.
ഉള്ളവന് മികച്ച വിദ്യഭ്യാസവും ഇല്ലാത്തവന് മോശം വിദ്യാഭ്യാസവും ലഭിക്കുന്ന സമ്പ്രദായം. നവോത്ഥാനം പുരോഗമനപരമായിരുന്നെങ്കില്‍ അതിനു വിപരീതവും പിന്തിരിപ്പനുമായ പുനരുജീവനമാണ് ഇന്ന് സമൂഹത്തില്‍ വേരാഴ്ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സദസ് പ്രസിഡന്റ് ഡോ. സി.എന്‍ പരമേശ്വരന്‍ അധ്യക്ഷനായി.തുടര്‍ന്ന് അമല്‍ പിരപ്പന്‍കോടിന്റെ വ്യസനസമുച്ചയം എന്ന നോവിലനെ സംബന്ധിച്ചുള്ള ഓപ്പണ്‍ ഫോറം നടന്നു. ടി.കെ ശങ്കരനാരായണന്‍ നോവല്‍ വിലയിരുത്തി. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, സംവിധായകന്‍ മണിലാല്‍, നോവലിസ്റ്റ് അമല്‍ പിരപ്പന്‍കോട്, ജയന്‍ അവണൂര്‍, കെ.വി ശങ്കരനാരായണന്‍, എം.എന്‍ ഗോപിനാഥന്‍, മധു നുറുങ്ങ്, രാഹുല്‍.ആര്‍.ശര്‍മ, ജേക്കബ് ബെഞ്ചമിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."