ഹോട്ട്‌സ്‌പോട്ടുകള്‍ 351 ആയി
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച 22 പ്രദേശങ്ങളെ കൂടി ഇന്നലെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 351 ആയി ഉയര്‍ന്നു. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16), കാസര്‍കോട് ജില്ലയിലെ പീലിക്കോട് (11), ബളാല്‍ (2, 3, 11, 14), കാഞ്ഞങ്ങാട് നഗരസഭ (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), പൂയപ്പള്ളി (എല്ലാ വാര്‍ഡുകളും), തൃക്കരുവ (എല്ലാ വാര്‍ഡുകളും), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭ (എല്ലാ വാര്‍ഡുകളും), നിലമ്പൂര്‍ നഗരസഭ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.ആറു പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസര്‍കോട് ജില്ലയിലെ നീലേശ്വരം നഗരസഭ (5, 22) എന്നിവയെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."