പാകിസ്താനിലെ സ്‌ഫോടനം: മരണം 133 ആയി
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെയുണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 133 ആയി. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ മാസ്റ്റങ്, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗമായ ബന്നു എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. 200 ലേറെപ്പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രീക് ഇ താലിബാന്‍ ഏറ്റെടുത്തു.
ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയസാനെയുടെ സഹോദരനാണ് സിറാജ്. എം.എം.എ പാര്‍ട്ടി നേതാവ് അക്രം ഗാന്‍ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. ദുറാനി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദുറാനിയുടെ വാഹനത്തിനരികിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
ഭയന്ന് പിന്മാറില്ലെന്ന് തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെതിരെ മത്സരിക്കുന്ന ദുറാനി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."