'ഹോണടിക്കല്ലേ'; നോ ഹോണ്‍ സന്ദേശവുമായി മുഹമ്മദലിയുടെ യാത്ര
അരീക്കോട്: ഹോണ്‍രഹിത ദിനത്തില്‍ നോ ഹോണ്‍ സന്ദേശവുമായി ബിരുദ വിദ്യാര്‍ഥിയുടെ ഒറ്റയാള്‍ യാത്ര. തൃപ്പനച്ചി പാലോട്ടില്‍ പാറാതൊടുവില്‍ ടി.കെ മുഹമ്മദലിയാണ് ഇന്നലെ ശബ്ദ മലിനീകരണത്തിന്റെ ദോഷഫലങ്ങളെ ബോധവല്‍ക്കരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സന്ദേശയാത്ര നടത്തിയത്.
നഗരങ്ങളില്‍ ശബ്ദമലിനീകരണം അനിയന്ത്രിതമായി വര്‍ധിച്ച സാഹചര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പും ഐ.എം.എയും സംയുക്തമായി ആചരിച്ച ഹോണ്‍രഹിത ദിനത്തില്‍ നൂറുകണക്കിന് ഡ്രൈവര്‍മാരെയാണ് മുഹമ്മദലി യാത്രയിലൂടെ ബോധവല്‍ക്കരിച്ചത്. വാഹനങ്ങളില്‍ ഹോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വാഹനത്തില്‍ നിന്ന് ഹോണ്‍ കണക്ഷന്‍ എടുത്തുമാറ്റിയായിരുന്ന യാത്ര നടത്തിയത്. തന്റെ മോട്ടോര്‍ സൈക്കിളില്‍ 'ഹോണടിക്കല്ലെ' എന്ന പ്ലക്കാര്‍ഡ് തൂക്കിയായിരുന്നു മുഹമ്മദലിയുടെ യാത്ര. അരീക്കോട്, മഞ്ചേരി, കൊണ്ടോട്ടി, കിഴിശ്ശേരി എന്നീ ടൗണുകളിലൂടെ സഞ്ചരിച്ചു. കാവനൂര്‍ മജ്മഇല്‍ ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദലി ശബ്ദമലിനീകരണത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. ഇന്നലെ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ നടത്തിയ യാത്രയില്‍ നല്ല പ്രതികരണമാണ് മുഹമ്മദലിക്ക് ലഭിച്ചത്. പലയിടങ്ങളിലും ഓട്ടോ ഡ്രൈവര്‍മാര്‍ മധുരം നല്‍കി സ്വീകരിച്ചു. വിവിധയിടങ്ങളില്‍ ക്ലബ്, പരിസ്ഥിതി, ആരോഗ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. പഠനത്തോടൊപ്പം പെയ്ന്റിങ് ജോലി ചെയ്യുന്ന ഈ കൊച്ചു പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്ല കൃഷിക്കാരനും ചിത്രകാരനും കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."