വിജനമായ സ്ഥലങ്ങളില്‍ കോഴിമാലിന്യങ്ങള്‍ തള്ളുന്നു
വണ്ടൂര്‍: ഉള്‍നാടന്‍ ഗ്രാമങ്ങളിലെ വിജനമായ സ്ഥലങ്ങളില്‍ കോഴിമാലിന്യങ്ങള്‍ തള്ളുന്നത് തുടര്‍ക്കഥയാകുന്നു. റോഡരികുകള്‍, വിജനമായ റബര്‍തോട്ടങ്ങള്‍ എന്നിവിടങ്ങളിലാണ് രാത്രിയുടെ മറവില്‍ ചെറുതും വലുതുമായ അളവില്‍ മാലിന്യങ്ങള്‍ തള്ളുന്നത്.
കഴിഞ്ഞ ദിവസം ചെറുകോട് 28ല്‍ തോരപ്പ അബ്ദുല്‍ കരീമിന്റെ റബര്‍ തോട്ടത്തില്‍ ഒരു ലോഡ് കോഴിയവശിഷ്ടമാണ് തള്ളിയത്. അറുപതോളം ചാക്കുകളിലാക്കിയ മാലിന്യങ്ങള്‍ തോട്ടത്തിന്റെ ഗേറ്റ് തകര്‍ത്താണ് നിക്ഷേപിച്ചത്. അമിത ദുര്‍ഗന്ധം കാരണം പ്രദേശത്തേക്ക് അടുക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്.
മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ കോഴിക്കടകളില്‍ നിന്നും കിലോയ്ക്ക് അഞ്ചു രൂപനിരക്കില്‍ വാങ്ങുന്ന ചില സംഘങ്ങളാണ് ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുന്നതെന്നാണ് പരാതി. ഓരോ ദിവസവും ഓരോസ്ഥലത്താണ് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ കണ്ടുപിടിക്കാന്‍ ഏറെ പ്രയാസമാണ്.
ഇതിനാല്‍ ഇത്തരക്കാരെ പിടിക്കാന്‍ നാട്ടുകാര്‍ക്കോ പൊലിസിനോ സാധിക്കുന്നുമില്ല. പഞ്ചായത്തിലും പൊലിസിലും പലതവണ പരാതികള്‍ നല്‍കിയെങ്കിലും ഇന്നുവരെ ഒരാളേയും പിടികൂടാനായില്ല. പ്രദേശത്ത് മുന്‍പും ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."