HOME
DETAILS
MAL
തലസ്ഥാന നഗരിയിലെ കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റി വച്ചേക്കും
backup
July 22 2020 | 03:07 AM
തിരുവനന്തപുരം: നിയമസഭസമ്മേളനം മാറ്റി വച്ചേക്കും. തലസ്ഥാന നഗരത്തിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ധനബില്‍ പാസാക്കാനായി ഈ മാസം 27ന് ഒരു ദിവസത്തേക്കാണ് സമ്മേളനം തീരുമാനിച്ചിരുന്നത്.
സമ്മേളനം മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യ ബില്‍ ഈ മാസം ഈ മാസം മുപ്പതോടെ അസാധുവാകും. ഈ സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ഓര്‍ഡിനന്‍സ് ഇറക്കി ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."