HOME
DETAILS

റിലയന്‍സ് കേബിള്‍ വിവാദം: രാഷ്ട്രീയപ്രേരിതമെന്ന് ചെയര്‍പേഴ്‌സണ്‍

  
backup
April 26 2017 | 22:04 PM

%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-2


നിലമ്പൂര്‍: റിലയന്‍സ് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം  ഇല്ലാത്ത അഴിമതിയെക്കുറിച്ച് ആരോപിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാനും  തയാറാണെന്ന് യു.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1990 മുതല്‍ ജനപ്രതിനിധി എന്നനിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന തന്നെ വ്യക്തിപരമായി അധിഷേപിച്ച് അഴിമതിക്കാരിയാണെന്നു വരുത്തി തീര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ കുത്സിത നീക്കമാണ് ആരോപണത്തിന് പിന്നില്‍. കേബിള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ മുന്‍ സെക്രട്ടറിയുടെ നടപടികളാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. സെക്രട്ടറി റിലയന്‍സുമായി കരാറിലേര്‍പ്പെട്ടത് ചെയര്‍പേഴ്‌സണ്‍ പോലും അറിയാതെയാണ്. ഇതിനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 3-3-16 ന് നടന്ന കൗണ്‍സില്‍ യോഗ തീരുമാനമനുസരിച്ച് 6,84,7500 രൂപ റസ്റ്റൊറേഷന്‍ ചാര്‍ജും തറ വാടകയായി മീറ്ററിന് 750 രൂപയും വാങ്ങാന്‍ കഴിയുമായിരുന്നു. അതിനാല്‍ തുക വാങ്ങുന്നതിന് മറ്റൊരു കൗണ്‍സില്‍ യോഗത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.
എന്നാല്‍ തറ വാടക നല്‍കാന്‍ കമ്പനി വിസമ്മതിക്കുകയായിരുന്നു. തറ വാടകയിനത്തില്‍ സംഖ്യ ലഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നിയമോപദേശവും കൗണ്‍സില്‍ അംഗീകാരത്തിനുമായി ചെയര്‍പേഴ്‌സണ്‍ നല്‍കിയിരുന്നു.ഇതിനെയാണ് പ്രതിപക്ഷവും മറ്റും മുന്‍കൂര്‍ അനുമതിയായി ചിത്രീകരിക്കുന്നത്. റോഡ് മുറിക്കാന്‍ നഗരസഭ റിലയന്‍സിനു അനുമതി നല്‍കിയിട്ടില്ല.  നഗരസഭ സാമ്പത്തികമായി ഭദ്രമാകുന്നത് പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുകയാണ്. അതുകൊണ്ടാണ് ആരോപണങ്ങളും സമരവുമായി അവര്‍ രംഗത്തെത്തുന്നത്. ഈ ഭരണസമിതിയുടെ കാലാവധി മുഴുവന്‍ ചെയര്‍പേഴ്‌സണായി പത്മിനി ഗോപിനാഥ് തന്നെ തുടരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്‌സനു പുറമെ പങ്കെടുത്ത വൈസ് ചെയര്‍മാന്‍ പി.വി ഹംസ, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ എ.ഗോപിനാഥ്, പാലൊളി മെഹ്ബൂബ്, കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരി എന്നിവരും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago