കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നു: സ്മൃതി ഇറാനിയുടെ വിശ്വസ്തന് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ലഖ്നൗ: രാഹുല്‍ഗാന്ധി പരാജയ ഭീതിമൂലം വയനാട്ടിലേക്കു ഒളിച്ചോടിയെന്നു പറഞ്ഞു നടക്കുന്ന അമേഠിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ സന്തത സഹചാരി തന്നെ അവരെ കൈവിട്ടു. ഇവരുടെ പ്രധാന സഹായി രവി ദത്ത് മിശ്രയാണ് കാലുമാറിയത്. അതുമാത്രമല്ല, അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയായിരുന്നു മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സ്മൃതി ഇറാനിയെഅമേഠിയിലേക്ക് കൊണ്ടുവന്നത് പോലും മിശ്രയാണെത്രെ. ആ മിശ്രയാണിപ്പോള് മറുകണ്ടം ചാടി കോണ്‍ഗ്രസില്‍ ചേക്കേറിയിരിക്കുന്നത്.
കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സ്മൃതിയെ രാഹുല്‍ അമേഠിയില്‍ പരാജയപ്പെടുത്തിയത്. തൊട്ടു മുന്‍പത്തെ തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷവുമായിരുന്നു ഭൂരിപക്ഷം. ഇത്തവണ രാഹുലിനെ തറപറ്റിക്കുമെന്നു വീരവാദം മുഴക്കിയാണ് സ്മൃതി ഇറാനി അമേഠിയിലെത്തിയത്. അതിനിടയിലാണ് കാല്‍ചുവട്ടിലെ മണ്ണുതന്നെ ചോര്‍ന്നുപോയിരിക്കുന്നത്.
അതിനിടെ കേന്ദ്രമന്ത്രികൂടിയായ സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത കേവലം പ്ല്സ്ടുവാണെന്നും അവര്‍ സമ്മതിക്കുകകൂടി ചെയ്തതോടെ അവര്‍ക്കുണ്ടായിരുന്ന ഇമേജ് ഒന്നുകൂടി കുറഞ്ഞിട്ടുണ്ട്.
മെയ് 6 നാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ഗാന്ധി പരാജയ ഭീതിമൂലം വയനാട്ടിലേക്കു ഒളിച്ചോടിയെന്നു പറഞ്ഞ സ്മൃതി ഇറാനിക്ക് ഇനി ഒളിച്ചോടാന്‍ ഒരു മണ്ഡലം പോലും ഇല്ലാതായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."