കരിഞ്ചോല: നഷ്ടപരിഹാര നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു
താമരശേരി: കരിഞ്ചോല ദുരന്തത്തില്‍ പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഊര്‍ജിത ശ്രമങ്ങളുണ്ടാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ആവശ്യപ്പെട്ടു.
കരിഞ്ചോല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായ വളണ്ടിയര്‍മാര്‍ക്ക് താമരശേരി പഞ്ചായത്ത് എസ്.വൈ.എസ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മലയോര മേഖലയിലുള്ളവര്‍ ഭീതിയോടെയാണ് കഴിഞ്ഞു കൂടുന്നത്. ഇവരുടെ ഭീതിയകറ്റണം. ദുരന്തമുണ്ടായ ഉടനെ താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീക്കും സ്ഥലം സബ് ഇന്‍സ്പെക്ടര്‍ സായൂജ് കുമാറും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയര്ഹമാണെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരം തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീക്ക് നല്കി. വിഖായ പ്രവര്‍ത്തകരുടെ മനോധൈര്യത്തോടെയുള്ള സേവനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തഹസില്‍ദാര്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം, താമരശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ്, ആലി ഹാജി പൂനൂര്, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എ.പി.എം ബാവ ജീറാനി, സമദ് ഹാജി, സലാം ഫറോക്ക്, നിസാം ഓമശേരി, ഗഫൂര്‍ മുണ്ടുപാറ, മന്‍സൂര്‍, ഹാരിസ് മുസ്ലിയാര്, സല്മാന് ഫൈസി, ജലീല്‍ തച്ചംപൊയില്‍, സുബൈര്‍ ഓടക്കുന്ന്, വി.സി മുഹമ്മദ് മുസ്ലിയാര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."