HOME
DETAILS

ഡോക്ടറെ അക്രമിച്ചവര്‍ക്കെതിരേ നടപടിയില്ല; വടകരയില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്

  
backup
April 26 2017 | 22:04 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


വടകര: ആശ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസറെ അകാരണമായി തടഞ്ഞുവയ്ക്കുകയും  ബലമായി ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ സമരം.
അതിക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐ.എം.എ വടകര ബ്രാഞ്ചിനു കീഴിലെ മുഴുവന്‍ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കുമെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഇക്കഴിഞ്ഞ 23നാണ് ആശ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുരാജിനെ മടപ്പള്ളിയില്‍ നിന്നുള്ള രോഗിയുടെ കൂട്ടിരിപ്പുകാരായ മുപ്പതോളം പേര്‍ തടഞ്ഞുവയ്ക്കുകയും ഡ്യൂട്ടി തടസപ്പെടുത്തി രോഗിയോടൊപ്പം ബലമായി ആംബുലന്‍സില്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
മൈഗ്രേന്‍ തലവേദനക്ക് കുത്തിവയ്പ് നല്‍കിയതില്‍ പിഴവുണ്ടെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഡോക്ടറെ പിന്നീട് പൊലിസെത്തിയാണ് ആംബുലന്‍സില്‍ നിന്നു തിരികെ കൊണ്ടുവന്നത്.
രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരുന്ന് നല്‍കിയതില്‍ ഒരു പിഴവുമില്ലെന്നും രോഗി പൂര്‍ണ ആരോഗ്യവതിയാണെന്നു പറഞ്ഞ് തിരിച്ചയക്കുകയും ചെയ്തു. അതിക്രമം നടത്തിയവരെ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പരാതി നല്‍കിയെങ്കിലും പൊലിസ് നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച പണിമുടക്കുന്നതെന്ന് ഐ.എം.എ ഭാരവാഹികള്‍  അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.എ വടകര പ്രസിഡന്റ് ഡോ. പി. നസീര്‍, സെക്രട്ടറി ഡോ. ടി.വി സജിത്ത്പ്രസാദ്, ജില്ലാ ടാസ്‌ക്‌ഫോഴ്‌സ് കണ്‍വീനര്‍ ഡോ. ബാബുരാജ്, ഡോ. വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  40 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  42 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago