HOME
DETAILS
MAL
പ്രതിഷേധത്തിനു പിന്നാലെ മദ്റസാധ്യാപകരുടെ ക്രമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്ന പൊലിസ് ഉത്തരവ് പിന്‍വലിച്ചു
backup
July 22 2020 | 16:07 PM
ചീമേനി (കാസര്‍കോട്): മദ്‌റസകളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ സാമൂഹ്യ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും പരിശോധിക്കണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റികള്‍ക്ക് ചീമേനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വിവാദ നോട്ടിസ്. സ്റ്റേഷന്‍ പരിധിയിലെ മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ക്കാണ് കഴിഞ്ഞദിവസം നോട്ടിസ് നല്‍കിയത്. പ്രതിഷേധം കനത്തതോടെ പിന്‍വലിച്ചു.
അധ്യാപകരുടെ പൂര്‍വകാല ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നും അല്ലാത്തപക്ഷം കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്നും സൂചിപ്പിച്ചാണ് നോട്ടിസ് നല്‍കിയത്. അതേസമയം, വിവാദമായതോടെ നോട്ടിസ് പിന്‍വലിച്ചു. കഴിഞ്ഞദിവസം നീലേശ്വരത്തു നടന്ന പീഡനവുമായി ബന്ധപ്പെട്ട് പൊതുനിര്‍ദേശ പ്രകാരമാണ് നോട്ടിസ് നല്‍കിയതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. എന്നാല്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഇതു നിഷേധിച്ചു.
ഇങ്ങനെയൊരു നിര്‍ദേശം നല്‍കേï സാഹചര്യമില്ലെന്നും ചീമേനി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നടപടി ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നും സമസ്ത കോഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പ്രതികരിച്ചു. വിഷയം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. ഇതേതുടര്‍ന്ന് വിവാദ നോട്ടിസ് പിന്‍വലിക്കുകയും കൊടുത്തവ പൊലിസ് തന്നെ നേരിട്ടുപോയി തിരികെ വാങ്ങുകയുമായിരുന്നു. ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും സമാനമായ നോട്ടിസ് നല്‍കിയിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളുടെ നിയമനത്തില്‍ ഇടപെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും പൊലിസിനു നിയമപരമായി അധികാരമില്ലെന്നും നോട്ടിസ് നിയമവിരുദ്ധമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."