HOME
DETAILS

അരുവിക്കരയുടെ മനംനിറഞ്ഞ് അടൂര്‍ പ്രകാശ്

  
backup
April 12 2019 | 05:04 AM

%e0%b4%85%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e

ആറ്റിങ്ങല്‍: അരുവിക്കര നിയോജക മണ്ഡലത്തിലെ അരുവിക്കര, ആര്യനാട്,പൂവച്ചല്‍ പഞ്ചായത്തുകളെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ ഇന്നലത്തെ സ്ഥാനാര്‍ഥി പര്യടനം. രാവിലെ 8.30ന് അഴിക്കോട് ജങ്ഷനില്‍ കരകുളം കൃഷ്ണപിള്ള പര്യടനം ഉദ്ഘാടനം ചെയ്തു. അരുവിക്കരയുടെ മുഴുവന്‍ സ്‌നേഹവായ്പും പിടിച്ചുപറ്റിയാണ് പര്യടനം കടന്നുപോയത്. അടൂര്‍ പ്രകാശിന് കൈ കൊടുത്തും പരിചയം പുതുക്കിയും വോട്ടര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു.
അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം, ചെറിയകൊണ്ണി, ഇറയംകോട്, പാണ്ടിയോട്, ഇരുമ്പ, കാച്ചാണി, കളത്തുകാല്‍, മുണ്ടേല, മൈലമൂട് തുടങ്ങിയ പ്രദേശങ്ങളില്‍ നൂറോളം സ്ത്രീകളാണ് സ്വീകരിക്കാന്‍ കാത്തു നിന്നത്. വഴി നീളെ കാത്തുനിന്ന അമ്മമാരുടെ സ്‌നേഹവാത്സല്യം തുളുമ്പുന്ന അനുഗ്രഹത്തിനും സഹോദരിമാരുടെ സ്‌നേഹവായ്പിനും മുന്നില്‍ നിറപുഞ്ചിരിയോടെ അടൂര്‍ പ്രകാശ് അവരില്‍ ഒരാളായി മാറി.
സ്വീകരണ കേന്ദ്രങ്ങളില്‍ ഒത്തുകൂടുന്നവരുടെ എത്രയോ ഇരട്ടി സഹോദരിമാര്‍ വീട്ടുമുറ്റങ്ങളില്‍ നിന്ന് അഭിവാദ്യം ചെയ്ത് തനിക്ക് പിന്തുണ അറിയിക്കുന്നുണ്ടെന്ന് സ്വീകരണത്തിന് മറുപടിയായി അടൂര്‍ പ്രകാശ് പറഞ്ഞു. തുടര്‍ന്ന് പര്യടനം ആര്യനാട് പഞ്ചായത്തിലേക്ക് കടക്കുമ്പോള്‍ മീനച്ചൂടില്‍ വെന്തുരുക്കുകയായിരുന്നു. കീഴ്പാലൂര്‍, മീനാങ്കല്‍,ഇരിഞ്ചല്‍, കാനകുഴി, ചൂഴ, പറണ്ടോട് മേഖലകളില്‍ പര്യടനം ചെല്ലുമ്പോള്‍ അവരിലൊരാളായി മാറുകയാണ് അദ്ദേഹം.
മലയോരമേഖലയുടെ ഉള്ളറിഞ്ഞ മനം നിറഞ്ഞ് അനുഗ്രഹിച്ചാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഒരു സ്വീകരണ കേന്ദ്രത്തില്‍ നിന്നും അടുത്ത കേന്ദ്രത്തിലേക്ക് പോകുമ്പോഴും വീടുകള്‍ക്ക് മുന്നിലും റോഡിലും ഇറങ്ങി നിന്ന് സ്ത്രീകളും വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഉച്ചവിശ്രമത്തിന് ശേഷം പൂവച്ചല്‍ പഞ്ചായത്തിലെ പര്യടനത്തിന് നൂറിലധികം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയില്‍ ഇളക്കിമാറിച്ചായിരുന്നു.
നെടിയവിള, ഉറിയാകോട്, ഉണ്ടപ്പാറ, പനച്ചുമൂട്, കക്കുര്‍ണി തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി ഏറെ വൈകി കാട്ടാക്കട മാര്‍ക്കറ്റ് ജങ്ഷനില്‍ പര്യടനം അവസാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago