കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റായി സി.കെ അജയകുമാറിനെ തെരഞ്ഞെടുത്തു
ഫറോക്ക്: കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റായി സി.കെ അജയകുമാറിനെ തെരഞ്ഞെടുത്തു. ആറിനെതിരെ 14 വോട്ടുകള്‍ നേടിയാണ് അജയകുമാര്‍ വിജയിച്ചത്. നേരത്തെ പ്രസിഡന്റായിരുന്ന ഒ. ഭക്തവത്സലന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്.
പഞ്ചായത്ത് ഓഫിസില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സിറ്റി റേഷനിങ് ഓഫിസര്‍ റിട്ടേണിങ് ഓഫിസറായിരുന്നു. സി.കെ അജയകുമാറിന്റെ പേര് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഒ. ഭക്തവത്സലന് നിര്‍ദേശിച്ചു. സി.പി.ഐയിലെ പിലക്കാട്ട് ഷണ്മുഖന് പിന്താങ്ങി. കോണ്‍ഗ്രസിലെ ഹെബീഷ് മാമ്പയിലായിരുന്ന എതിര് സ്ഥാനാര്‍ഥി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അജയകുമാര്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് 13ാം വാര്‍ഡ് കൈതവളപ്പില്‍ നിന്നാണ് തെരഞ്ഞടുക്കപ്പെട്ടത്. സി.പി.എം മണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തില്‍ ഒ. ഭക്തവത്സലന്, എം. നിഷ, പിലക്കാട്ട് ഷണ്മുഖന്, ഹെബീഷ് മാമ്പയില്‍, അഡ്വ.മുഹമ്മദ് ഷാഹിദ്, എം. ഷഹര്ബാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."