പിണറായി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് വി.ഡി സതീശന്‍
പറവൂര്‍: നിരുത്തരവാദപരമായി ഡാമുകള്‍ കൂട്ടത്തോടെ തുറന്ന് വിട്ട് അഞ്ഞൂറോളം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് ജനങ്ങളുടെ തീരാദുരിതത്തിനും കാരണക്കാരായ പിണറായി സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. പ്രളയത്തിന് കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരാണെന്ന കേരള ഹൈക്കോടതി നിയോഗിച്ച അമിക്കസ് കൂറിയുടെ കണ്ടെത്തലിന്റ അടിസ്ഥാനത്തില്‍ പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കള്ളം പറയുന്നതില്‍ നരേന്ദ്ര മോദിയോട് മത്സരിക്കുകയാണ് പിണറായി വിജയന്‍.പ്രളയം മഴ കൂടിയതുകൊണ്ടാണെന്ന് ചെന്നൈ ഐഐടിയുടേയും ലോക ബാങ്കിന്റെയും റിപ്പോര്‍ട്ടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയെ ആ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് മുമ്പാകെ പരസ്യപ്പെടുത്താന്‍ വെല്ലുവിളിക്കുന്നതായി സതീശന്‍ വ്യക്തമാക്കി.
അമിക്കസ് ക്യൂറിയുടെ വസ്തുതാപരമായ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കയാണ്. സത്യം പറയുന്ന ഇ ശ്രീധരനെ പോലുള്ള രാജ്യം ആദരിക്കുന്നവരെ പോലും മാനസിക രോഗികളെന്ന് ആക്ഷേപിച്ച് രക്ഷപ്പെടുവാന്‍ പിണറായിയെ അനുവദിക്കില്ലെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി. മുനമ്പം കവലയില്‍ നടന്ന ധര്‍ണ്ണയില്‍ യു ഡി എഫ് മണ്ഡലം ചെയര്‍മാന്‍ കെ.കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. എം.ടി.ജയന്‍, കെ.എ.അബ്ദുല്‍ കരിം, പി.ആര്‍. സൈജന്‍, വസന്ത് ശിവാനന്ദന്‍, ടി.കെ.ബിനോയ്.അഡ്വ.ഫ്രഡി ഫിലിപ്പ്, എ ഐ നിഷാദ്, ട്രീസ ബാബു, അനില്‍കുമാര്‍, ചിന്നന്‍, എം.എസ്.സജീവന്‍, നീലാംബരന്‍, മായാ മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."